ദില്ലി: രാജ്യം കോവിഡ് പ്രതിരോധത്തിൽ ശുഭാപ്തിവിശ്വാസത്തോടെ മുന്നേറുകയാണെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വി കെ പോൾ. എന്നാൽ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും വലിയ തോതിലാണ് കേരളം, മിസോറം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജാഗ്രത കൈവിടാറായിട്ടില്ലെന്നും വി കെ പോൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ മാരകമായ വൈറസിനെക്കുറിച്ച് പല കാര്യങ്ങളും ഇനിയും പഠനങ്ങൾക്ക് വിധേയമാക്കപ്പെടാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ ന്ന് 18,420 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1205. രോഗമുക്തി നേടിയവര്‍ 43,286. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 168 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 153 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 61,134 ആയി.

