Thursday, September 24, 2026

പാമ്പൻതോട് വനത്തിൽ കാണാതായ ആദിവാസി യുവാവിനെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി

പാലക്കാട്: പാലക്കാട് കാഞ്ഞിരപ്പുഴ പാമ്പന്‍തോട് വനത്തില്‍ കാണാതായ ആദിവാസി യുവാവിനെ കണ്ടെത്തി.കഴിഞ്ഞ ദിവസം മുതല്‍ കാണാതായ 22കാരനായ പ്രസാദ് എന്ന യുവാവിനെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കണ്ടെത്തിയത്.

പോലീസും വനംവകുപ്പും ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സ് ടീമും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് ആനമുളി ഭാഗത്തുനിന്നും പ്രസാദിനെ കണ്ടെത്തിയത്.

വനവിഭവങ്ങൾ ശേഖരിക്കാനായി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് യുവാവ് വനത്തിലെത്തിയത്. പ്രസാദിനൊപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയുമുണ്ടായിരുന്നു. തുടർന്ന് കാട്ടിലേക്ക് പോയ സംഘത്തിൽ ഇയാളൊഴികെ മറ്റെല്ലാവരും വനവിഭവങ്ങള്‍ ശേഖരിച്ച് തിരിച്ചെത്തി. എന്നാല്‍ രാത്രി കഴിഞ്ഞിട്ടും പ്രസാദ് തിരിച്ചെത്തിയില്ല. പ്രസാദ് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിവരം അറിയിച്ച് തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

Related Articles

Latest Articles