കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി തൂങ്ങി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശിയായ 42കാരനാണ് മരിച്ചത്. ഇയാളെ സെല്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, കോഴിക്കോട് കുതിരവട്ടം മാനസീക ആരോഗ്യ കേന്ദ്രത്തിലുള്ള രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. വാര്‍ഡുകളില്‍ എലി ശല്യം രൂക്ഷമാണെന്നാണ് പരാതി. കൂടാതെ മഴ തുടങ്ങിയതോടെ വാര്‍ഡില്‍ ചോര്‍ച്ചയുമുണ്ട്. ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ല.
ആശുപത്രി അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറഞ്ഞു. മാത്രമല്ല മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗികൾക്ക് മതിയായ ഭക്ഷണമില്ലെന്നും പരാതിയുണ്ട്.

