Monday, October 12, 2026

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ കാർ അപകടത്തിൽ പ്പെട്ടു; അപകടം വയനാട് കൂനൂർ ഊട്ടി മലമ്പാതയിൽ, ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

വയനാട്: കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിവരുന്ന വഴിയാണ് അപകടമുണ്ടായത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞ് മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ജോസിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Related Articles

Latest Articles