Sunday, November 8, 2026

കോഴിക്കോട് ലൗ ജിഹാദ് ആത്മഹത്യ; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും

കോഴിക്കോട് കാരശ്ശേരിയിൽ ദളിത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നു. അറസ്റ്റിലായ യുവാവ് റിനാസും പെൺകുട്ടിയുമായി കക്കാടം പൊയിൽ പോയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാളെ ലഭിക്കുമെന്ന് പോലീസ്.

വിശദ പരിശോധനകൾക്കായി മൊബൈൽ ഫോണുകളുൾ കണ്ണൂർ ലാബിലേയ്ക്ക് അയച്ചിരിക്കുകയാണ്. നിലവിൽ റിനാസിനെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത ഡയറിയും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള റിനാസിനെതിരെ നേരത്തെ തന്നെ പെണ്‍കുട്ടിയുടെ സഹപാഠികളും മൊഴി നല്‍കിരുന്നു. കൂടാതെ പെൺകുട്ടിയുടെ സഹോദരനെ റിനാസ് ഭീഷണിപ്പെടുത്തിയതായും പോലീസിനോട് പറഞ്ഞു.

Related Articles

Latest Articles