Sunday, January 11, 2026

കോഴിക്കോട് സ്വർണവേട്ടയ്ക്ക് പിന്നാലെ വൻ കുഴൽപ്പണ വേട്ട; ഒരു കോടി ആറ് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി പോലീസ്

 

കോഴിക്കോട്: കോഴിക്കോട് ട്രെയിനിൽ കടത്തിയ ഒരു കോടി ആറ് ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി പോലീസ്. മുംബൈ ദാദർ-തിരുനെൽവേലി ട്രെയിനിലെത്തിയ യാത്രക്കാരിൽ നിന്നാണ് പണം പോലീസ് പിടിച്ചെടുത്തത്. രാജസ്ഥാൻ സ്വദേശി ജീതാറാം, മഹാരാഷ്ട്ര സ്വദേശി സാ​ഗർ ദോൻഡു എന്നിവരാണ് കസ്റ്റഡിയിലായത്.

അതേസമയം നേരത്തെ കരിപ്പൂരിൽ ഒരു കോടി രൂപയുടെ വൻ സ്വർണവേട്ട നടന്നിരുന്നു. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാ​ഗവും പോലീസും പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലൂടെയും സ്വർണമിശ്രിതമാക്കിയുമാണ് കടത്ത് നടക്കുന്നത്. ഇതിന് പുറമേ കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. നാല് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Latest Articles