Tuesday, November 3, 2026

കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ച് പൊലിസ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മുച്കുന്ന് സ്വദേശി റിനീഷ്, കുന്യോറമല സ്വദേശിനി ഷിജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂടാടി വെള്ളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രാക്കിന്റെ ഇരു വശങ്ങളിലായാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. യുവതിയുടെ തല അറ്റ നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Related Articles

Latest Articles