Saturday, May 18, 2024
spot_img

കോഴിക്കോട്ട് യുവതി ഭർതൃവീടിനു സമീപത്തെ അയൽവാസിയുടെ വീട്ടുവളപ്പിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട് : നാദാപുരം തൂണേരി കോടഞ്ചേരിയിൽ ഭർതൃവീടിനു സമീപത്തെ അയൽവാസിയുടെ വീട്ടുവളപ്പിലെ കുളിമുറിയിൽ, യുവതി തൂങ്ങിമരിച്ച നിലയിൽ. കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയും വളയം നിറവുമ്മൽ സ്വദേശിനിയുമായ അശ്വതി (25) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കുളിമുറിയുടെ വാതിൽ തുറന്നു കിടക്കുന്നതു കണ്ട അയൽവാസിയായ അധ്യാപകൻ കുളിമുറി പരിശോധിച്ചപ്പോഴാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ നാദാപുരം പൊലീസ് എത്തി തുടർനടപടികൾക്കു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി.

Related Articles

Latest Articles