തിരുവനന്തപുരം: കെപിസിസിയുടെ പുനഃസംഘടനാ പട്ടിക ഹൈക്കമാൻഡിന് കൈമാറി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക കൈമാറിയത്. കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ, വി ഡി സതീശൻ, തമ്പാനൂർ രവി എന്നിവരെയാണ് പട്ടികയിൽ വർക്കിംഗ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് പരിഗണിച്ചിട്ടുള്ളത്.
ട്രഷറർ സ്ഥാനത്തേക്ക് സി പി മുഹമ്മദ്, കെ കെ കൊച്ചുമുഹമ്മദ്, കെ പി അനിൽ കുമാർ എന്നിവരുടെ പേരുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവരിലൊരാളെ ഹൈക്കമാൻഡ് തെരഞ്ഞെടുക്കും.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 50 വയസ് കഴിഞ്ഞവർക്കാണ് മുൻഗണന. സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾക്കും യുവാക്കൾക്കും കൂടുതൽ പരിഗണന നൽകിയിട്ടുണ്ടെന്നാണ് വിവരം.

