Saturday, September 19, 2026

കെ എസ് ഡി പി മുൻ ജനറൽ മാനേജർ ഡോ. ജി എൻ പിള്ളയുടെ ഭാര്യ എസ് ലീലാദേവി നിര്യാതയായി

തൃക്കാക്കര: തൃക്കാക്കര കുന്നുംപുറം ആരാധന വീട്ടിൽ എസ് ലീലാദേവി (77) നിര്യാതയായി. ഫാക്ട് മുൻ പ്രോസസ്സ് മാനേജരും കെ എസ് ഡി പി മുൻ ജനറൽ മാനേജറും ആയിരുന്ന പരേതനായ വെള്ളങ്ങാട്ട് ഡോ ജി എൻ പിള്ളയുടെ ഭാര്യ ആണ്.

പരേതരായ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജി പി നാരായണ പിള്ളയുടെയും കളപ്പുരക്കൽ കെ പി സുമതി കുട്ടി അമ്മയുടെയും ഏക മകൾ ആണ് എസ് ലീലാദേവി.

മക്കൾ വിനയ് കുമാർ, അരുൺ കുമാർ, ഡോ. ആശാലത. മരുമക്കൾ അർച്ചന പണിക്കർ, ബിനു അംബിക, ഡോ. യു ജയരാജ്‌. ശവസംസ്കാര ചടങ്ങ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് രവിപുരം ശ്മശാനത്തിലും സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിയ്ക്ക് വീട്ടിൽ വച്ചും നടന്നു.

Related Articles

Latest Articles