Friday, May 3, 2024
spot_img

പെരിന്തല്‍മണ്ണയില്‍ വാഹനാപകടം; ട്രാവലര്‍ വാന്‍ താഴ്‌ചയിലേക്ക് മറിഞ്ഞ്‌ ഏഴ്‌ പേര്‍ക്ക്‌ പരിക്ക്‌

പെരിന്തല്‍മണ്ണ: ദേശീയപാതയില്‍ അങ്ങാടിപ്പുറം ഓരാടം പാലത്ത് വാഹനാപകടം. നിയന്ത്രണം വിട്ട് ട്രാവലര്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു.

അപകടത്തിൽ ഏഴു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് വടവന്നൂര്‍നിന്ന് കാസര്‍ക്കോട്ടേക്ക് പോയ വാനാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

പരിക്കേറ്റവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലക്കല്‍ കുളമ്പ് വീട്ടില്‍ – നാരായണന്‍ (70), ഭാര്യ – വസന്ത (57), മകന്‍ നന്ദു (17), ചന്ദ്രിക ( 40), വിജിത (19 ), സദീക്ഷ (1), ഡ്രൈവര്‍ വള്ളിക്കോട് സ്വദേശി പാറക്കല്‍ വീട്ടില്‍ മുഹമ്മദ് സിനാന്‍ (19) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

Related Articles

Latest Articles