Sunday, October 25, 2026

ബില്ലടക്കാത്തതിനെ തുടർന്ന് മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി ; ജോലി ചെയ്യാനാകാതെ ഉദ്യോഗസ്ഥർ പ്രതിസന്ധിയിൽ

മലപ്പുറം : കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്ലടക്കാത്തതിനെ തുടർന്നാണ് കെഎസ്ഇബിയുടെ നടപടി. ഇതേ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഊരിയത്.

കലക്ടറേറ്റിലെ ഉദ്ധ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണിപ്പോൾ. മാസങ്ങളായി ബിൽ കുടിശ്ശിക വന്നതുകൊണ്ടാണ് നടപടിയെടുത്തതെന്ന് കെഎസ്ഇബി അറിയിച്ചു.

Related Articles

Latest Articles