Saturday, October 3, 2026

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസ് ; സൈബി ജോസിന് കുരുക്ക് മുറുകുന്നു ,അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരെ ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം നടക്കട്ടെയെന്നും ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും ആണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞത്.

തെറ്റ് ചെയ്തില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്ന് സൈബി ജോസിനോട് കോടതി ചോദിച്ചു.സത്യം പുറത്തുവരട്ടെയെന്നും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾ ബെഞ്ച് ആരാഞ്ഞു.

Related Articles

Latest Articles