Friday, January 9, 2026

പാലക്കാട് അപകടം; കെഎസ്‌ആര്‍ടിസി‍ ബസ് ഡ്രൈവറുടെ അശ്രദ്ധയില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍

പാലക്കാട്: ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിലെ അപകടകാരണം കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ. പാലക്കാട് കാവശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സബിത് എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ലോറിയെ മറികടന്നെത്തിയ ബസ് പെട്ടെന്നു വെട്ടിച്ചതാണ് അപകടത്തിനു കാരണമായത്.

രണ്ടു പേരും സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ബസിനും ലോറിക്കും ഇടയിലൂടെ ബൈക്ക് പോകുമ്പോൾ പെട്ടെന്ന് കെഎസ്‌ആര്‍ടിസി വലത്തോട്ട് നീങ്ങുകയും അതോടെ ബൈക്ക് ബസിനും ലോറിക്കുമിടയില്‍പ്പെട്ട് ഞെരുങ്ങുകയും ബസിന്റെ അടിയിലേക്ക് ബൈക്ക് വീഴുകയുമായിരുന്നു. ഇതറിഞ്ഞിട്ടും ബസ് മുന്നോട്ട് എടുക്കുകയായിരുന്നു.

വടക്കാഞ്ചേരി ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസാണ് അപകടമുണ്ടാക്കിയത്. അപകടം നടക്കുമ്പോൾ തൊട്ടു പിന്നാലെയുണ്ടായിരുന്ന കാറില്‍നിന്നു പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നുമാണ് അപകട കാരണം വ്യക്തമായത്. ലോറിയും ബസും കുഴല്‍മന്ദം പോലീസ് കസ്റ്റഡിയിലെടുത്തു. കുഴല്‍മന്ദം വെള്ളപ്പാറയിലാണ് അപകടം ഉണ്ടായത്.

Related Articles

Latest Articles