Wednesday, September 30, 2026

ഇനി കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്ക്‌ നമ്പർ ജില്ല തിരിച്ച്

തിരുവനന്തപുരം: ഇനി മുതൽ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ക്ക്‌ തിരിച്ചുള്ള നമ്പർ. ജില്ലാ പൂളിലേക്കു ബസ്‌ കൊണ്ടുവരുകയും തുടർന്ന് മൂന്നു മുതല്‍ ആറു മാസം വരെ പ്രിവന്റീവ്‌ മെയിന്റനന്‍സ്‌ ചെയ്യാനാണു പദ്ധതി ഇട്ടിരിക്കുന്നത്.

ഓരോ ഡിപ്പോയില്‍ നിന്നും ബസുകള്‍ ജില്ലാ പൂളിലേക്കു മാറ്റുമ്പോൾ സര്‍വീസിനു വേണ്ടി പകരം ബസുകള്‍ ജില്ലാ പൂളില്‍ നിന്നു കൊടുക്കുകയും ചെയ്യും. ഏതെങ്കിലും ഡിപ്പോയില്‍ ഡ്രൈവര്‍മാര്‍ക്കോ, യാത്രക്കാര്‍ക്കോ താല്‍പര്യമുള്ള ബസുകള്‍, വിവിധ സ്‌ഥാപനങ്ങള്‍ സ്‌പോണ്‍സണ്‍ ചെയ്‌തിട്ടുള്ള ബസുകള്‍,
ബസ്‌ ഓണ്‍ ഡിമാന്‍ഡ്‌, ടൂറിസത്തിന്‌ ഉപയോഗിക്കുന്നവ എന്നിവ അതത്‌ ഡിപ്പോയില്‍ നിലനിര്‍ത്തും.

Related Articles

Latest Articles