Friday, April 26, 2024
spot_img

കെ എസ് ആർ ടി സി ഡ്യൂട്ടി പരിഷ്കരണം; സിഎംഡി വിളിച്ച അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം ഇന്ന്, 12 മണിക്കൂർ ഡ്യൂട്ടി അം​ഗീകരിക്കില്ലെന്ന് യൂണിയനുകൾ

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കെഎസ്ആർടിസി സിഎംഡി വിളിച്ച യോഗം ഇന്ന് നടക്കും. തിരുവനന്തപുരത്ത് വച്ചാണ് അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുമായുള്ള യോഗം നടക്കുക. വൈകീട്ട് നാലരയോടെ ചീഫ് ഓഫീസിലെ കോൺഫറൻസ് ഹാളിൽ യോഗം ചേരും.

സിംഗിൾ ഡ്യൂട്ടി നടപ്പാക്കൽ, അക്കൗണ്ട്സ് വിഭാഗം ജീവനക്കാരുടെ ഓഫീസ് സമയ മാറ്റം, ഓപ്പറേഷൻ വിഭാഗം ജീവനക്കാരുടെ കളക്ഷൻ ഇൻസെന്റീവ് പാറ്റേൺ പരിഷ്കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തിലെ പ്രധാന അജണ്ട. ഒക്ടോബർ 1 മുതൽ ഘട്ടം ഘട്ടമായി ഇന്ന് ചേരുന്ന യോഗത്തിൽ തീരുമാനിക്കുന്ന പരിഷ്കരണ നടപടികൾ നടപ്പാക്കിത്തുടങ്ങാനാണ് മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, സിഐടിയു ഒഴികെയുള്ള മറ്റ് യൂണിയനുകൾ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ അടക്കം പ്രത്യക്ഷമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ കോൺഗ്രസ് അനുകൂല ടിഡിഎഫ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ മാനേജ്മെന്റ് യോഗം വിളിച്ചത്.

Related Articles

Latest Articles