പ്രഖ്യാപന സമയം മുതൽ ജന ശ്രദ്ധനേടിയ സുരേഷ് ​ഗോപി ചിത്രമാണ് ‘മേ ഹൂം മൂസ’. പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 30ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ ‘മേ ഹൂം മൂസ’യ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സെൻസറിം​ഗ് പൂർത്തിയാക്കിയ വിവരം സുരേഷ് ​ഗോപി അടക്കമുള്ള അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ദില്ലി, ജയ്പ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും പൊന്നാനി, മലപ്പുറം എന്നിവിടങ്ങളിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്. കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇൻഡ്യൻ സിനിമയാണ്. പൂനം ബജ്വാ ആണ് നായിക.