Sunday, May 5, 2024
spot_img

വ്യാജ ആരോപണം ഉന്നയിച്ച് മുൻ‌കൂർ ജാമ്യം നേടാൻ പ്രതികളുടെ ശ്രമം; അറസ്റ്റ് വൈകുന്നത് പോലീസിന്റെ അനാസ്ഥ, കാട്ടാക്കട ഡിപ്പോയിൽ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരുടെ ആക്രമണത്തിന് ഇരയായ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

തിരുവനന്തപുരം: കൺസിഷൻ വാങ്ങാൻ ഡിപ്പോയിലെത്തിയ അച്ഛനെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ ആക്രമണം നേരിട്ട പ്രേമനൻ. വിഷയത്തിൽ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.

കെഎസ്ആർടിസിയെ താൻ അപമാനിച്ചിട്ടില്ലെന്നും അതാണ് പ്രശ്നത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം വ്യാജമാണെന്നും പ്രേമനൻ പറഞ്ഞു.

അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്. മർദ്ദനത്തിന്റെ വിഡിയോയും പുറത്തായിരുന്നു. അങ്ങനെയാണ് സംഭവം വിവാദത്തിലായത്.

Related Articles

Latest Articles