Friday, March 29, 2024
spot_img

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കളിലിടിച്ചു; അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്‍റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. കൊട്ടാരപ്പാലത്ത് പ്രവർത്തിക്കുന്ന മെൻസ് ബ്യൂട്ടിപാർലറിൽ ബ്യൂട്ടീഷനായി ജോലി ചെയ്തുവരികയായിരുന്നു അലി.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ ആലപ്പുഴ കൊട്ടാര പാലത്തിന്​ സമീപത്താണ് അപകടമുണ്ടായത്. സെയ്ഫ് അലി ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു നിന്നും സൈക്കിളില്‍ തിരികെ ജോലി സ്ഥലത്തേക്ക് വരുമ്പാഴാണ് അപകടം സംഭവിച്ചത്. സൈക്കിളിൽ പോവുന്നതിനിടെ ഇതേദിശയിലൂടെ എത്തിയ കെഎസ്ആർടിസി ബസ് ഹാൻഡിലിൽ തട്ടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക്​ തെറിച്ചുവീണ്​​ ഗുരുതര പരിക്കേറ്റ ഇയാളെ ഉടനേ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തോപ്പുംപടിയിൽ നിന്ന്​ ആലപ്പുഴയി​ലെത്തി വണ്ടാനം മെഡിക്കൽ കോളജിലേക്ക്​ പോയ കെഎസ്ആർടിസി ഓർഡിനറി ബസ്സാണ് അലിയെ ഇടിച്ചു വീഴ്ത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Related Articles

Latest Articles