Friday, April 26, 2024
spot_img

ആശ്വാസവാർത്ത കെ.എസ്. ആർ.ടി.സി പച്ചപ്പിടിക്കുന്നു?

തിരുവനന്തപുരം: കെ​.എ​സ്.ആ​ർ.​ടി​.സി​.യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു. എന്നാൽ, ലോ​ക്ക്ഡൗ​ണി​ന് ശേ​ഷം ആ​ദ്യ​മാ​യിട്ടാണ് വരുമാനം നൂറ് കോടി കടന്നത്. ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. ഇത്തവണ 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ് ജ​നു​വ​രി മാ​സം സ​ർ​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത്. 5000 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​യി​ട​ത്ത് ഇ​പ്പോ​ള്‍ 3200 സ​ര്‍​വീ​സു​ക​ളേ​യുള്ളൂ. കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്ബോ​ള്‍ പ​ഴ​യ പ്ര​തി​മാ​സ ശ​രാ​ശ​രി വ​രു​മാ​ന​മാ​യ 180 കോ​ടി രൂ​പ​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇപ്പോൾ കോ​ര്‍പ​റേ​ഷ​ന്‍. അതേസമയം, ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​ലാ​ണ് കെ​.എ​സ്.ആ​ർ.​ടി​.സി​.​യു​ടെ നി​ല​നി​ൽ​പ്പ്. 133 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ഓ​രോ മാ​സ​വും ശ​മ്പ​ള​വും പെ​ൻ​ഷ​നു​മാ​യി സ​ഹാ​യം നൽകുന്നത്.

Related Articles

Latest Articles