Tuesday, May 7, 2024
spot_img

കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി പുത്തൻ പദ്ധതിയുമായി കെഎസ്ആർടിസി; സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത സർവീസുകളിൽ 30 % നിരക്ക് ഇളവ്

തിരുവനന്തപുരം : കൂടുതൽ യാത്രക്കാരെ ആകർഷിക്കാനായി പുത്തൻ പദ്ധതിയുമായി കെഎസ്ആർടിസി. ഇതിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് 30 % നിരക്ക് ഇളവ് പ്രഖ്യാപിച്ചു. പുതുതായി ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസുകളിലാണ് ഇപ്രകാരം ഇളവ് ലഭ്യമാകുക. സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന പശ്ചാത്തലത്തിൽ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് നിരക്ക് ഇളവ് നടപ്പിലാക്കുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. ചെയര്‍മാന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ക്ക് സമാന്തരമായി അനധികൃതമായി സ്വകാര്യ സര്‍വ്വീസുകള്‍ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ബസുകള്‍ സര്‍വീസ് നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം സര്‍വ്വീസുകള്‍ യാതൊരു അംഗീകൃത ടിക്കറ്റ് നിരക്കുകളും പാലിക്കാതെ അനധികൃതമായി സര്‍വ്വീസ് നടത്തി കനത്ത നഷ്ടമാണ് കോർപറേഷന് വരുത്തുന്നത്.

ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഗുണകരമാകുന്ന തരത്തിലും, അധികമായി യാത്രക്കാരെ ആകര്‍ഷിക്കുന്ന തരത്തിലും കടുത്ത നഷ്ടം കുറയ്ക്കുന്നതിനുമായി 140 കിലോമീറ്റര്‍ മുകളിലായി പുതിയതായി ആരംഭിച്ച 223 ടേക്ക് ഓവര്‍ സര്‍വീസുകള്‍ക്ക് നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 30%നിരക്ക് ഇളവ് കെ എസ് ആര്‍ ടി സി പ്രഖ്യാപിച്ചിരിക്കുന്നത്

Related Articles

Latest Articles