Friday, May 17, 2024
spot_img

ചില കാരണങ്ങൾ എന്നെ നന്നായി ബാധിച്ചു;’ശാകുന്തളം’ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സാമന്ത

സാമന്ത കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രമാണ് ശാകുന്തളം.ഗുണശേഖർ ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.ഇതിനിടെയാണ് ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സാമന്ത രംഗത്തെത്തിയത്.പരിപാടിയിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞ സാമന്ത അതിന്റെ കാരണങ്ങളും വളരെ വ്യക്തമാക്കുന്നുണ്ട്.ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളുമെല്ലാം തന്നെ ബാധിച്ചതിനാലാണ് പ്രമോഷനുകളിൽ നിന്ന് വിട്ടു നിൽക്കുന്നതെന്നാണ് താരം വ്യക്തമാക്കിയിരുന്നത്. സിനിമയുടെ പ്രമോഷൻ പരിപാടികളിൽ എല്ലാം തന്നെ പങ്കെടുത്തിരുന്ന സാമന്ത അതിലുള്ള ജനപങ്കാളിത്തത്തിലും സന്തോഷം അറിയിച്ചിരുന്നു.

‘നിർഭാഗ്യവശാൽ ചില തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളുമെല്ലാം എന്നെ ബാധിച്ചു, ഞാൻ ഇപ്പോൾ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെരിക്കുകയാണ്” എന്നാണ് സാമന്ത റൂത്ത് പ്രഭു ട്വീറ്റ് ചെയ്തത്. അതേസമയം സാമന്ത ഇപ്പോൾ ‘സിറ്റാഡൽ’ എന്ന വെബ് സീരിസിന്റെയും വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന ‘ഖുശി’യുടെയും ചിത്രീകരണത്തിലുമാണ്. ഇതിന് ശേഷമാണ് സാമന്തയുടെ തിരക്ക് പിടിച്ച ദിവസങ്ങൾ നടിയുടെ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നതെന്നു അറിയിച്ചുകൊണ്ട് താരം തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ട്വീറ്റിന് താഴെ സാമന്തയ്ക്ക് സൗഖ്യമാശംസിച്ച് എത്തിയിരിക്കുന്നത്.

Related Articles

Latest Articles