Friday, May 3, 2024
spot_img

ചരിത്രം എഴുതി ബിഎംഎസ്, കെഎസ്ആർടിസിയിൽ എംപ്ലോയീസ് സംഘ് അംഗീകൃത യൂണിയനായി

കൊച്ചി: ബിഎംഎസ് നേതൃത്വം നൽകുന്ന കെ.എസ്.ടി എംപ്ലോയിസ് സംഘ് കെഎസ്ആർടിസിയിലെ അംഗീകൃത യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടു.
ഹിതപരിശോധനയിൽ 80 ശതമാനം വോട്ട് എണ്ണിയപ്പോൾ 18 ശതമാനം വോട്ട് കെ.എസ്.ടി എംപ്ലോയിസ് സംഘിനു ലഭിച്ചു. ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയൻ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിതപരിശോധനയില്‍ ചരിത്ര വിജയം കുറിച്ചത് കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണെന്ന് യൂണിയൻ നേതാക്കൾ പ്രതികരിച്ചു. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയൻ ആകുന്നതിന് 15 ശതമാനം വോട്ട് ആണ് വേണ്ടത്. 80 ശതമാനം വോട്ട് എണ്ണിയപ്പോൾ തന്നെ കെ.എസ്.ടി എംപ്ലോയിസ് സംഘ് അംഗീകൃത യൂണിയന് വേണ്ട ഭൂരിപക്ഷത്തിൽ എത്തി.

ചരിത്ര വിജയത്തിനായി പ്രവർത്തിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ ബിഎഎസ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റു ദേശസ്‌നേഹികള്‍ക്കും ബിഎംഎസ് സംസ്ഥാ സമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു. കഴിഞ്ഞ തവണ ഉണ്ടായ നേട്ടം സിഐടിയു നേതൃത്വം നൽകുന്ന കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷനും ഐഎൻടിയുസി നേതൃത്വം നൽകുന്ന ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ടിനും ഉണ്ടാക്കാൻ സാധിച്ചില്ല. കോർപ്പറേഷന്റെ സാമ്പത്തികനില മോശമായതും ഡിപ്പോകൾ പൂട്ടിയതും എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതും അടക്കമുള്ള കാര്യങ്ങളാണ് കെ.എസ്.ടി എംപ്ലോയിസ് സംഘ് അടക്കമുള്ള യൂണിയനുകൾ പ്രധാന പ്രചാരണ വിഷയമാക്കിയത്.

Related Articles

Latest Articles