Saturday, April 20, 2024
spot_img

സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു; പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം; അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ ഈ മാസം അഞ്ചാം തീയതി തുറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തീയറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമാകും കാണികള്‍ക്ക് പ്രവേശനം അനുവദിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഒരു വര്‍ഷത്തോളമായി സിനിമാ തീയറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പകുതി ടിക്കറ്റ് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ തീയറ്ററുകള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകും. ആരോഗ്യ വകുപ്പിന്റെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ തീയറ്ററുകൾക്കെതിരെ നടപടിയെടുക്കും. ഇത്രയും കാലം അടഞ്ഞുകിടന്നതുകൊണ്ടുതന്നെ സിനിമാ ശാലകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ ജനുവരി 5 ന് മുൻപ് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Latest Articles