Monday, May 20, 2024
spot_img

മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ സാധ്യത ; കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട് : മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയവരെന്ന പേരിൽ രണ്ട് കെ എസ് യു പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്‌ സൂരജ്, എലത്തൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാഗിൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

അതെസമയം മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനെ തുടർന്ന് പാലക്കാടും കണ്ണൂരിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. 151 വകുപ്പ് പ്രകാരമുള്ള കരുതല്‍ തടങ്കലാണെന്നാണ് പോലീസ് അറിയിച്ചത്. എന്നിട്ടും പാലക്കാട് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി. ചാലിശ്ശേരിയില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത് . തുടർന്ന് പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കി

Related Articles

Latest Articles