Thursday, May 9, 2024
spot_img

കയ്യൊഴിഞ്ഞ് പാർട്ടി …! ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ല ,ആരോപണങ്ങൾ പരിശോധിക്കുമെന്ന് പറഞ്ഞ് രക്ഷപ്പെട്ട് മുൻ മന്ത്രി കെ കെ ശൈലജ

ആകാശ് തില്ലങ്കേരിക്ക് സിപിഎമ്മുമായി ബന്ധമില്ലെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ് മുൻ മന്ത്രി കെ കെ ശൈലജ. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്നും കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തുമെന്നും അതല്ലെങ്കിൽ അവരെ മാറ്റി നിർത്തുമെന്നും ശൈലജ പറഞ്ഞു.

ആകാശ് തില്ലങ്കേരിയെ സഹായിക്കുന്ന പ്രാദേശിക സിപിഎം പ്രവർത്തകർക്കെതിരെ സിപിഎം കഴിഞ്ഞ ദിവസം ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ആകാശിനെ സഹായിച്ചാൽ അവർ പാർട്ടിയിലുണ്ടാകില്ലെന്നാണ് ജില്ലാ സെക്രട്ടറി എം വി ജയരാജൻ താക്കീത് നൽകിയത്. എംവി ഗോവിന്ദന്റെ ജനകീയ പ്രതിരോധ ജാഥ കണ്ണൂരിൽ എത്തും മുമ്പ് ആകാശ് വിവാദം പരിഹരിക്കാനുള്ള നീക്കമാണ് സിപിഎമ്മിൽ നടക്കുന്നത്.

അതേസമയം ആകാശിനെ സി പി എം ഭയക്കുന്നതെന്തിനാണെന്ന ചോദ്യം ആവർത്തിക്കുകയാണ് പ്രതിപക്ഷം.തെറ്റൊന്നും ചെയ്തില്ലെങ്കിൽ സി പി എം വിവാദങ്ങൾ രഹസ്യമായി പരിഹരിക്കുകയല്ല വേണ്ടതെന്നും അന്വേഷിക്കണമെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

Related Articles

Latest Articles