Wednesday, September 23, 2026

കുതിരാനിൽ ടിപ്പർ‍ ലോറി ഇടിച്ച് ലൈറ്റുകളും ക്യാമറയും തകർത്തു; പത്തു ലക്ഷം രൂപയുടെ നഷ്ട്ടമെന്ന് സൂചന

തൃശൂര്‍: കുതിരാന്‍ (Kuthiran) തുരങ്കത്തില്‍ ടിപ്പര്‍ ലോറി ലൈറ്റുകളും സിസിടിവി കാമറകളും തകര്‍ത്തു. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പാ​ല​ക്കാ​ടു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്താ​ണ് ലൈ​റ്റു​ക​ള്‍ ത​ക​ര്‍​ന്ന​ത്. ഇന്നലെ രാത്രി 8.45 ഓടേയാണ് സംഭവം.

ഏകദേശം 104 ലൈറ്റുകളാണ് തകര്‍ന്നത്. തുരങ്കത്തിന്റെ തുടക്കത്തില്‍ 90 മീറ്റര്‍ വരെ ദൂരത്തില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് നശിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മറ്റു ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവികളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ച് വാഹനം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

Related Articles

Latest Articles