Thursday, April 18, 2024
spot_img

ചുവപ്പ് കൈവിട്ട് സിപിഎം; കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം പച്ചയായി! അന്തംവിട്ട് അണികൾ, വിശദീകരിക്കാനാകാതെ നേതൃത്വം

കണ്ണൂർ: കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിന്റെ നിറം മാറ്റി പച്ചയാക്കി. മുൻ മന്ത്രി എം.വി. രാഘവനെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയേറ്റു മരിച്ചവരുടെ സ്മരണയ്ക്കുവേണ്ടി കൂത്തുപറമ്പിൽ സിപിഎം നിർമിച്ച രക്തസാക്ഷി മണ്ഡപത്തിന്റെ ചുവപ്പുനിറം മാറ്റിയാണ് പച്ചയാക്കിയിരിക്കുന്നത്.

1994 നവംബർ 25നാണ് കൂത്തുപറമ്പിൽ പോലീസ് വെടി വയ്പിൽ അഞ്ചു ഡിവൈഎഫ്ഐക്കാർ ദാരുണമായി കൊല്ലപ്പെട്ടത്. യു ഡിഎഫ് സർക്കാരിന്റെ സ്വാശ്രയ നിലപാടുകൾക്കെതിരേ ഡി വൈഎഫ്ഐയുടെ നേതൃത്വത്തിൽ എംവിആറിനെ തടഞ്ഞതാണ് പോലീസ് വെടിവയ്പിനു കാരണം. തൊട്ടടുത്ത വർ ഷം കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയിൽ മാറോളിഘട്ടിൽ സിപി എം നേതൃത്വം ചുവന്ന രക്തസാക്ഷി മണ്ഡപം പണിതു. ഇന്നു നടക്കുന്ന രക്തസാക്ഷി അനുസ്മരണത്തിനു മുന്നോടിയായാണ് ചുവപ്പു മാറ്റി പച്ചയാക്കിയത്.

മുസ്ലിം ലീഗ് ഓഫീസിനു പോലുമില്ലാത്ത കടുംപച്ച രക്ത സാക്ഷി മണ്ഡപത്തിനു നല്കിയത് ശക്തമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. വിഷയത്തിൽ വിശദീകരിക്കാനാനാകാതെ പാർട്ടി നേതാക്കൾ ഇ രുട്ടിൽത്തപ്പുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷി ദിനമാചരിക്കുന്ന പാർട്ടിതന്നെ കണ്ണൂരിൽ എംവിആർ സ്മൃതി ദിനമാചരിക്കുന്നത് നേരത്തെ പ്രവർത്തകർ ചോദ്യം ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ രക്തസാക്ഷി മണ്ഡപ ത്തിനു പച്ചനിറമടിച്ചു സിപിഎം നേതൃത്വം നാണംകെടുന്നത്.

Related Articles

Latest Articles