Saturday, May 4, 2024
spot_img

ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്; ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി: ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച് കുവൈറ്റ്. കുവൈറ്റിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഞായറാഴ്‌ച്ചകളിലും FM 93.3 ലും AM 96.3 ലും ലഭ്യമാകുന്ന പ്രോഗ്രാം രാത്രി 8.30 മുതൽ 9.00 മണി വരെയാകും പ്രക്ഷേപണം ചെയ്യുക. ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും എംബസി അഭിപ്രായപ്പെട്ടു.

“കുവൈറ്റിൽ ആദ്യമായി ഹിന്ദിയിൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കുകയാണ് !.2024 ഏപ്രിൽ 21 മുതൽ എല്ലാ ഞായറാഴ്ചകളിലും FM 93.3 ലും AM 96.3 ലും കുവൈറ്റ് റേഡിയോയിൽ ഒരു ഹിന്ദി പ്രോഗ്രാം ആരംഭിച്ചതിന് ഇന്ത്യൻ എംബസി കുവൈറ്റിന്റെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അഭിനന്ദിക്കുന്നു.ഇത് ഇന്ത്യ-കുവൈറ്റ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു ചുവടുവെപ്പ് കൂടിയാണ്” ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു.

Related Articles

Latest Articles