Sunday, October 4, 2026

തൊഴില്‍ നഷ്ടപ്പെട്ടു; മെട്രോ സ്‌റ്റേഷന് മുകളില്‍ നിന്ന് ചാടിയ യുവതി മരിച്ചു

ദില്ലി: ദില്ലി അക്ഷര്‍ദാം മെട്രോ സ്റ്റേഷനില്‍ നിന്നും താഴേക്ക് ചാടിയ യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ദില്ലി സിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയായിരുന്നു യുവതി മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവതിയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയെങ്കിലും വീഴ്ചയില്‍ ഉണ്ടായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ രാവിലെയാണ് 25കാരി മെട്രോ സ്റ്റേഷന് മുകളിൽ നിന്ന് ചാടിയത്. സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ പലതവണ യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മുകളില്‍ നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു.

യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഒരു പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Related Articles

Latest Articles