Monday, April 29, 2024
spot_img

രാജ്യത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; 11,919 പേർക്ക് മാത്രം രോഗബാധ; രോഗമുക്തി നിരക്കിൽ വർധനവ്

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം (Covid Spread) കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,919 പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,28,762 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. ആകെ രോഗികളുടെ 0.37 ശതമാനം മാത്രമാണിത്.കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 470 മരണങ്ങളാണ് കോവിഡ്
മൂലമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം രോഗമുക്തരുടെ എണ്ണം വർധിക്കുകയാണ്. 11,242 പേരാണ് ഇന്നലെ മാത്രം രോഗമുക്തി നേടിയത്. 98.28 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 2020 മാർച്ചിനു ശേഷമുള്ള കൂടിയ നിരക്കാണിത്. വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 73.44 ലക്ഷം ഡോസ് വാക്‌സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 114.46 കോടിയായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിലും കോവിഡ് കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 6,849 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്.

Related Articles

Latest Articles