Thursday, May 16, 2024
spot_img

ഒരു വർഷം 1000ത്തിലധികം ഹിന്ദു, ക്രിസ്ത്യൻ സ്ത്രീകൾ ഇസ്ലാമിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെടുന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദു, ക്രിസ്ത്യൻ (Minorities In Pakistan) വിഭാഗത്തിലെ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയാണ് ഏറെയും ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും 1000ത്തിലധികം സ്ത്രീകൾ എല്ലാവർഷവും നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകാറുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു വന്ന് നിർബന്ധിതമായി മതം മാറ്റുകയും വിവാഹം ചെയ്യുന്നുണ്ടെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകനായ അശിക്‌നാസ് ഖോഖർ പറയുന്നത്. ഇത്തരം സംഭവങ്ങൾ പാകിസ്താനിൽ സർവ്വസാധാരണമായിരിക്കുകയാണ്. എന്നാൽ പാക് സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിർബന്ധിത മതപരിവർത്തനം തടയാനുള്ള ബിൽ പാസാക്കാൻ പാകിസ്ഥാൻ പാർലമെന്റ് വിസമ്മതിച്ചുവെന്നും ഖോഖർ പറയുന്നു. എല്ലാ വർഷവും 1000ത്തോളം ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളാണ് ഇസ്ലാമിലേക്ക് മാറാൻ നിർബന്ധിതരാകുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ട് പുറത്ത് വന്ന ദിവസം പോലും അത്തരമൊരു സംഭവം ഉണ്ടായി.

പാകിസ്ഥാൻ പഞ്ചാബ് പ്രവിശ്യയിലുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി നിർബന്ധിത മതപരിവർത്തനം നടത്തുകയും മുസ്ലീം യുവാവ് വിവാഹം ചെയ്യുകയും ചെയ്തു. 12 വയസ്സുകാരിയായ മീരാബ് അബ്ബാസ് എന്ന പെൺകുട്ടിയാണ് ക്രൂരതയ്‌ക്ക് ഇരയായത്. മുഹമ്മദ് ദാവൂദ് എന്ന എന്ന യുവാവാണ് ക്രൂരതയ്‌ക്ക് പിന്നിലെന്നും ഖോഖർ ചൂണ്ടിക്കാട്ടി. അതേസമയം ന്യൂനപക്ഷങ്ങൾക്ക് പുറമെ ഭൂരിപക്ഷ സമുദായത്തിലെ സ്ത്രീകൾക്ക് നേരെയും അതിക്രമങ്ങൾ നടക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യയിൽ നിന്ന് മാത്രം 2021 പകുതി വരെ 6754 സ്ത്രീകളെയാണ് തട്ടിക്കൊണ്ടു പോയത്. ഇതിൽ 1890 സ്ത്രീകളും 752 പെൺകുട്ടികളും ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. 3721 സ്ത്രീകൾ മറ്റ് രീതിയിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വർദ്ധിക്കുന്ന സംഭവങ്ങളിൽ ട്രാൻസ്പരൻസി ഇന്റർനാഷണൽ പാകിസ്ഥാനും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

എന്നാൽ പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയും ആക്രമണം ശക്തമാണ്. പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഈ വർഷം മാത്രം നിരവധി ആക്രമണങ്ങളാണ് നടന്നത്. അതേസമയം പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയെക്കാൾ വേഗത്തിൽ വളർച്ച പ്രാപിക്കുന്നതായി റിപ്പോർട്ട്. ബിസിനസ് സ്റ്റാൻഡേഡാണ് ഈ റിപ്പോർട്ട് നൽകിയിരിക്കുന്നത്. 2017ലെ കാനേഷുമാരിയെ ആധാരമാക്കിയുള്ള വിശകലനങ്ങളിൽ നിന്നാണ് ഈ അനുമാനത്തിലെത്തിയിരിക്കുന്നത്. പാകിസ്താനിലെ ഹിന്ദു ജനസംഖ്യ സ്വാതന്ത്ര്യാനന്തരകാലത്ത് വൻതോതിൽ കുറഞ്ഞതു സംബന്ധിച്ച് നിരന്തരമായ വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്താൻ. 2017നു മുൻപ് 1998ലും 1981ലുമാണ് പാകിസ്താനിൽ സെന്‍സസ് നടന്നിട്ടുള്ളത്.

ഏറ്റവും പുതിയ സെൻസസ് പ്രകാരം പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യ 3.3 ദശലക്ഷത്തിലെത്തി നിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 1998ലെ സെൻസസ് പ്രകാരം ഹിന്ദു ജനസംഖ്യ 2.1 ദശലക്ഷമായിരുന്നു. സെൻസസിലെ മതപരമായ കണക്കുകൾ പാകിസ്ഥാൻ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ 1998ലെ അതേ അനുപാതം ഹിന്ദു ജനസംഖ്യാ വളർച്ചയിൽ നിലനിൽക്കുന്നുണ്ടെന്ന അനുമാനത്തിലാണ് റിപ്പോർട്ടുകൾ. ആകെ ജനസംഖ്യയുടെ 1.6 ശതമാനമാണ് 98ലെ സെൻസസ് പ്രകാരം രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം. 2017ലെ സെൻസസ് പ്രകാരം 207 ദശലക്ഷമാണ് ആകെ ജനസംഖ്യ. രാജ്യത്തെ ഏറ്റഴും വലിയ ന്യൂനപക്ഷ വിഭാഗം ഹിന്ദുക്കളാണ്. 1981 മുതൽ അവസാനത്തെ സെൻസസ് വരെ 93 ശതമാനമാണ് പാകിസ്ഥാനിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച. അതെസമയം ഇന്ത്യയിൽ 1981 മുതല്‍ 2011 വരെയുള്ള കാലയളവിൽ ഹിന്ദുക്കളുടെ ജനസംഖ്യാ വളർച്ച 72 ശതമാനമാണ്. പാകിസ്ഥാനിലെ ക്രിസ്ത്യൻ വിഭാഗത്തിന്റെ ജനസംഖ്യയിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles