Saturday, November 14, 2026

ചിരിച്ചും കളിച്ചും ക്ലാസ് മുറിയില്‍ തൊട്ടടുത്ത് നിന്ന അദ്ധ്യാപകനെ വെട്ടിനുറുക്കുന്നത് സാക്ഷ്യം വഹിച്ചു;
മാനസിക നില തെറ്റിയ വിദ്യാർത്ഥി ജീവനൊടുക്കി

കണ്ണൂര്‍: അദ്ധ്യാപകനെ ക്ലാസ് മുറിയിലിട്ട് വെട്ടിനുറുക്കുന്നത് നേരിൽ കണ്ട വിദ്യാർത്ഥികളിൽ ഒരാൾ ആത്മഹത്യ ചെയ്തു.പാനൂര്‍ കൂരാറ ചെക്കൂട്ടിന്റെവിട വീട്ടില്‍ ഷെസിനയാണ് ജീവനൊടുക്കിയത്. യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ 1999 ഡിസംബർ ഒന്നിനാന് ക്ലാസ് മുറിയിലിട്ട് വെട്ടി നുറുക്കികൊലപ്പെടുത്തിയത്.

അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയത് ഷെസിന ഉള്‍പ്പെടെ കുട്ടികളില്‍ മിക്കവരുടേയും മാനസിക നില തകരാറിലാക്കിരുന്നു.നിരന്തരമായ കൗണ്‍സിലിംഗും ചികിത്സയും കൊണ്ട് പലരും ജീവിതത്തിലേക്ക് തിരികെയെത്തി. ഒരു ചികിത്സയ്ക്കും ഭേദമാക്കാനാകാതെ ഷെസിനയെപ്പോലെ മറ്റ് ചില വിദ്യാർത്ഥികൾ താളംതെറ്റിയ മനസുമായി ജീവിതം തള്ളി നീക്കി. ഒടുവില്‍ ഇനി ജീവിക്കണ്ട എന്ന് ഷെസിന തീരുമാനിച്ചു.

കേരളത്തില്‍ നടക്കുന്ന അസംഖ്യം ആത്മഹത്യകളില്‍ ഒന്ന് മാത്രമായി അവഗണിക്കേണ്ട മരണമല്ല ഇതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.

Related Articles

Latest Articles