Friday, December 26, 2025

കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം;തിരുവനന്തപുരത്ത്‌ എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു

തിരുവനന്തപുരം: കലാശക്കൊട്ടിനിടയ്ക്ക് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ സംഘര്‍ഷം. എ കെ ആന്റണിയുടെ റോഡ് ഷോ എൽ ഡി എഫ് പ്രവർത്തകർ തടഞ്ഞു. വേളിയിൽ ആണ് സംഭവം. ശശി തരൂരിന്റെ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ റോഡ് ഷോയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്. സ്വതന്ത്രമായി സഞ്ചരിക്കാൻ ഉള്ള അവകാശം പോലും നിഷേധിച്ചുവെന്ന് എ കെ ആന്റണി വിശദമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ദുരനുഭവമാണ് സംഭവമെന്നും എ കെ ആന്റണി പറഞ്ഞു.

വാഹനം തടഞ്ഞതോടെ ശശി തരൂരും എ കെ ആന്റണിയും കാല്‍ നടയായാണ് വേളിയിലെത്തിയത്. റോഡ് ഷോയ്ക്ക് അനുമതി ഇല്ലായിരുന്നുവെന്ന ആരോപണത്തോടെയായിരുന്നു എല്‍ഡിഎഫ് നടപടി. എന്നാല്‍ മുന്‍കൂറായി റോഡ് ഷോയ്ക്ക് അനുമതി നേടിയിരുന്നുവെന്നും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞപ്പോള്‍ പൊലീസുകാര്‍ ഒന്നും ചെയ്തില്ലെന്ന് ശശി തരൂര്‍ ആരോപിച്ചു. റോഡ് ഷോ മുടങ്ങിയ അനുഭവം ജീവിതത്തില്‍ ആദ്യമായാണെന്ന് എ കെ ആന്റണി പറഞ്ഞു.

Related Articles

Latest Articles