Saturday, May 18, 2024
spot_img

ചൈനയ്ക്ക് തിരിച്ചടി; സാംസങ് ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റ് യുപിയിലേക്ക്; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ വിജയമെന്ന് യോഗി ആദിത്യനാഥ്

ലഖ്നൗ: പ്രമുഖ ഇലക്‌ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ സാംസങിന്റെ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റ് ഇന്ത്യയിലേയ്ക്ക് മാറ്റുന്നു. നിലവില്‍ ചൈനയിലുള്ള നിര്‍മ്മാണ യൂണിറ്റാണ് ഇന്ത്യയിലേയ്ക്ക് മാറ്റാന്‍ കമ്പനിയുടെ തീരുമാനം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് കമ്പനി പ്രവര്‍ത്തിക്കുക എന്ന് കമ്പനി അധികൃതർ അറിയിച്ചു. കൂടുതല്‍ മെച്ചപ്പെട്ട നിക്ഷേപക സൗഹൃദ നയങ്ങളും മികച്ച വ്യാവസായിക അന്തരീക്ഷവുമാണ് സാംസങിനെ ഇന്ത്യയിലേയ്ക്ക് ആകര്‍ഷിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സൗത്ത് വെസ്റ്റ് ഏഷ്യ പ്രസിഡന്റും സിഇഒയുമായ കെന്‍ കാങിന്റെ നേതൃത്വത്തില്‍ കമ്പനിയുടെ പ്രതിനിധി സംഘം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ വിജയമാണിതെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. സാംസങിന്റെ വരവോടെ 1,500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭ്യമാകുമെന്നാണ് സൂചന. മുൻപ്, മറ്റൊരു നിര്‍മ്മാണ യൂണിറ്റ് സാംസങ് നോയിഡയില്‍ ആരംഭിച്ചിരുന്നു. ഈ യൂണിറ്റിനൊപ്പം തന്നെയാകും പുതിയ ഡിസ്‌പ്ലേ നിര്‍മ്മാണ യൂണിറ്റും പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles