ദില്ലി: സിനിമാ നടിയും ബിജെപി ദേശിയ എക്സിക്യൂട്ടീവ് അംഗവുമായ ഖുഷ്ബുവിന് പുതിയ നിയമനം നൽകി കേന്ദ്രസർക്കാർ. ഖുശ്ബു സുന്ദറിനെ ദേശീയ വനിതാ കമ്മീഷൻ അംഗമാക്കി. ഖുശ്ബു ഉൾപ്പെടെ മൂന്ന് പേരെയാണ് കേന്ദ്രസർക്കാർ ദേശീയ വനിതാ കമ്മീഷനിലേക്ക് നാമനിർദ്ദേശം ചെയ്തത്.
രണ്ട് വർഷം മുൻപാണ് താരം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. സ്ത്രീകളുടെ നീതിക്കായി ശബ്ദമുയർത്തുന്ന ഖുഷ്ബുവിന് അർഹതയുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ വ്യക്തമാക്കി.

