Wednesday, October 14, 2026

ആർഎസ്എസിനെതിരെ പരാമർശം,മാപ്പ് പറയണം ;മന്ത്രി സുനിൽ കുമാറിന് വക്കീൽ നോട്ടീസ്

 ഗാന്ധിവധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന വിവാദ പരാമര്‍ശം നടത്തിയ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിനെതിരെ വക്കീല്‍ നോട്ടീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ആര്‍.എസ്.എസിനെതിരെ വിവാദ പരാമര്‍ശം നടത്തിയത്. മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനും കുരുക്ഷേത്ര ബുക്സ് എം.ഡി യുമായിരുന്ന ഇ.എന്‍.നന്ദകുമാറാണ് വക്കീല്‍ നോട്ടീസയച്ചത്.

വിഷയത്തില്‍ മന്ത്രി നിരുപാധികം മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.ജനുവരി 30ന് മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിലാണ് സുനില്‍കുമാര്‍ ആര്‍എസ്‌എസിനെതിരെ വിവാദപരാമര്‍ശം നടത്തിയത്. ‘മതഭ്രാന്ത് മനുഷ്യരൂപം പൂണ്ടെത്തിയ ആര്‍ എസ് എസ് കാപാലികന്‍ നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയുണ്ടകളേറ്റ് വീരമൃത്യു വരിച്ച മഹാത്മാഗാന്ധിയുടെ ധീരരക്തസാക്ഷി ദിനത്തില്‍, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു’, എന്നായിരുന്നു സുനില്‍കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

Related Articles

Latest Articles