Friday, May 3, 2024
spot_img

ഗംഗാനദിക്കരയിലെ ലെനയുടെയും സംയുക്തയുടെയും ചിത്രങ്ങൾ വൈറൽ; ആത്മശാന്തി തേടി നടിമാര്‍

ന്യൂഡൽഹി : മലയാള സിനിമയിലെ പ്രിയ താരങ്ങളായ ലെനയുടെയും സംയുക്തയുടെയും ഗംഗാനദിക്കരയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഋഷികേശില്‍ ആദ്യസന്ദര്‍ശനം നടത്തിയ ലെന ഗംഗ നദിയിൽ നിന്നും മുങ്ങിനിവരുന്ന ചിത്രമാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. കാവിവസ്ത്രം ധരിച്ച് പ്രാർഥനയോടെയുള്ള ലെനയുടെ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ഗംഗാനദിക്കരയിൽ എന്തോ ആലോചിച്ച് കൊണ്ട് ഇരിക്കുന്ന ചിത്രമാണ് നടി സംയുക്ത തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ടീ ഷര്‍ട്ടും ഹെഡ്ബാന്റുമണിഞ്ഞാണ് സംയുക്ത ഗംഗാനദിക്കരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റിനൊപ്പം എനിക്കും അവള്‍ക്കും മാത്രം മനസ്സിലാകുന്ന ഒരു ഭാഷയുണ്ട് അതാണ് നിശ്ശബ്ദത എന്നാണ് താരം കുറിച്ചിരിക്കുന്നത്.

Related Articles

Latest Articles