Thursday, May 2, 2024
spot_img

ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ടു:വീ​ടി​നു മു​ക​ളി​ലേയ്ക്ക് മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി;വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

കൊ​ട്ടാ​ര​ക്ക​ര: വീ​ടി​നു മു​ക​ളി​ലേ​ക്കു മി​നി ലോ​റി ഇ​ടി​ച്ചി​റ​ങ്ങി.അപകടത്തിൽ വീടിന്റെ മേ​ൽ​കൂ​ര​യും
ഭി​ത്തി​യും ത​ക​ർ​ന്നു.വെ​ള്ളാ​രംകു​ന്നി​ൽ ചി​ത്ര ഭ​വ​നി​ൽ അ​നി​രു​ദ്ധ​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ലോറി ഇടിച്ചിറങ്ങിയത്.റോ​ഡ് പ​ണി​ക്ക് നിർമ്മാണ സാ​മി​ഗ്രി​ക​ളു​മാ​യെ​ത്തി​യ മി​നി ലോ​റി​യാ​ണ് അപകടത്തിൽപ്പെട്ടത്.

മൈ​ലം വെ​ള്ളാ​രം​കു​ന്നി​ൽ ആണ് അപകടമുണ്ടായത്.അപകടം നടന്ന സമയത്ത് വീ​ട്ടു​കാ​ർ കു​ട്ടി​യു​മാ​യി
ആ​ശു​പ​ത്രി​യി​ൽ പോ​യി​രു​ന്ന​തി​നാ​ലും ലോ​റി കു​റ​ച്ചു​കൂ​ടി മു​ന്നോ​ട്ട് പോ​കാ​തി​രു​ന്ന​തി​നാ​ലും വ​ലി​യ
അ​പ​ക​ടം ആണ് ഒ​ഴി​വാ​യത്. റോ​ഡി​ൽ നി​ന്നും താ​ഴ്ച​യി​ൽ നി​ൽ​ക്കു​ന്ന വീ​ടാ​ണ്. ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് മി​നി​ലോ​റി നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്നാണ് നി​ഗമനം.

Related Articles

Latest Articles