Monday, October 5, 2026

നടിയെ ആക്രമിച്ചെന്ന കേസ്; മെമ്മറികാർഡ് വീണ്ടും പരിശോധിക്കാം; പ്രോസിക്യൂഷൻ നൽകിയ ഹർജി അനുവദിച്ച് കോടതി

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി അനുവദിച്ച് കോടതി. മെമ്മറികാർഡ് വീണ്ടും പരിശോധിക്കാമെന്നും രണ്ട് ദിവസങ്ങൾക്കുള്ളിൽ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നും കോടതി പറഞ്ഞു. റിപ്പോർട്ട് മുദ്രവച്ച കവറിൽ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറാനാണ് കോടതി നിർദ്ദേശം.

അതേസമയം, കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടൻ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നായിരുന്നു ദിലീപിന്റെ വാദം. എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിന്റെ നിലപാട്.

Related Articles

Latest Articles