സ്ട്രോക്ക് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള അവബോധം വളർത്തുന്നതിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു മെഡിക്കൽ അസോസിയേഷനായ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ, ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് നാളെ പിആർഎസ് ആശുപത്രി, കോംപ്രഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാം, SCTIMST, ലയൺസ് ഇന്റർനാഷണലുമായി സഹകരിച്ച് വാക്കത്തോൺ നടത്തുന്നു. പക്ഷാഘാതത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പക്ഷാഘാതത്തെ സമയബന്ധിതമായി ചികിത്സിക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് വാക്കത്തോൺ ലക്ഷ്യമിടുന്നത്.
വാക്കത്തോണിൽ പങ്കെടുക്കാനായി താഴെ കൊടിത്തിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാനാകുന്നതാണ് !

