Saturday, April 27, 2024
spot_img

ആയുസ്സ് അൽപം കൂട്ടാം ! അത്ഭുതപ്പെടേണ്ട; ദിനചര്യകൾ ഇങ്ങനെ മാറ്റിയാൽ ആയുസ്സ് കൂട്ടാൻ സാധിക്കുമെന്ന് പഠനം

ആയുസ്സ് അൽപം കൂട്ടാം എന്നു കേട്ടാൽ സന്തോഷമാകാത്ത ആളുകൾ ഉണ്ടാവില്ല. ആരോ​ഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ ആയുസ്സ് അൽപം കൂടി വർധിപ്പിക്കാമെന്നാണ് ഇല്ലിനോയിൽ നിന്നുള്ള ​ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ജീവിതചര്യയിൽ ആരോ​ഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

കായിക പ്രവർത്തനങ്ങളിൽ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മർദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോ​ഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പുലർത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക തുടങ്ങിയ മാറ്റങ്ങളായി ​ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്. 2011-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോ​ഗിച്ചത്. സൈന്യത്തിൽ നിന്ന് വിരമിച്ച നാൽപതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയിൽ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോ​ഗിച്ചത്. എട്ട് ആരോ​ഗ്യകരമായ ശീലങ്ങൾ ജീവിതത്തിൽ പാലിച്ചവരിൽ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തിൽ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങൾ സ്വീകരിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 24 വർഷത്തോളം കൂടുതൽ ജീവിച്ചേക്കാമെന്നും ​ഗവേഷകർ പറയുന്നു.

Related Articles

Latest Articles