Friday, April 26, 2024
spot_img

ലൈഫ് മിഷൻ കോഴക്കേസ് ; ചോദ്യം ചെയ്യൽ രണ്ടാം ദിവസത്തേക്ക് ; സി എം രവീന്ദ്രൻ ഇ ഡി ഓഫീസിലെത്തി

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സിഎം രവീന്ദ്രനെ ഇ ഡി ചോദ്യം ചെയ്യുന്നത്. ഇന്നലെയാണ് ചോദ്യം ചെയ്യലിനായി അദ്ദേഹം ഇ ഡിയുടെ മുന്നിൽ എത്തിയത്. പത്തര മണിക്കൂറാണ് സിഎം രവീന്ദ്രനെ ചോദ്യംചെയ്തത്. സ്വപ്നയുടെ മൊഴിയും ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി ഇദ്ദേഹത്തിന് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നന്ന് പരിശോധിക്കുകയാണ്. അതിനായാണ് ഇ ഡി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

കോഴക്കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മുഖ്യമന്ത്രിയുടെ അഡി പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്‍റെ അറിവോടെയാണെന്നാണ് സ്വപ്ന നൽകിയ മൊഴി. ലൈഫ് മിഷൻ കോഴയിൽ രവീന്ദ്രന്‍റെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇ ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

Related Articles

Latest Articles