Boat overturned at Vanchipura Beach, Thrissur; Fisherman injured

തൃശ്ശൂർ: കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കയ്പമംഗലം സ്വദേശി കോഴിശേരി നകുലനാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനത്തിനു ശേഷം മടങ്ങിയ കോഴി പറമ്പിൽ ഗണേശൻ്റെ ഉടമസ്ഥതയിലുള്ള ആദിപരാശക്തി എന്ന ഫൈബർ വള്ളമാണ് അപകടത്തിൽ മറിഞ്ഞത്