Wednesday, May 8, 2024
spot_img

നവകേരള സദസിനായി പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണം ! വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ

നവകേരള സദസിനായിപെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നിർദേശം നൽകിയത്.

“ഡിസംബർ 10-ന് രാവിലെ പെരുമ്പാവൂരിൽ നവകേരള സദസ് നടക്കുകയാണല്ലോ. ഇതൊരു സർക്കാർ പ്രോ​ഗ്രാം ആണ്. ആയതിനാൽ എല്ലാവരും സ​ഹകരിക്കണം. നവകേരള സ​ദസ് പ്രമാണിച്ച് 8/12/2023, 9/12/2023 തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തേണ്ടതുണ്ട്. ആയതിനാൽ 8,9 തീയതി രാത്രികളിൽ എല്ലാ കടകളും ദീപാലങ്കാരം നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.”- സന്ദേശത്തിൽ പറയുന്നു.

അതേസമയം നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും രംഗത്തു വന്നു. അതേസമയം തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയപ്രകാശ് പറയുന്നത്..

Related Articles

Latest Articles