Thursday, May 2, 2024
spot_img

ഇനി മുതൽ ട്വിറ്ററിനെ നയിക്കാൻ ലിന്‍ഡ യക്കാരിനോ;സ്ഥിരീകരിച്ച് ഇലോൺ മസ്‌ക്

ലിന്‍ഡ യക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തതായി ഇലോണ്‍ മസ്‌ക്. എന്‍ബിസി യൂണിവേഴ്‌സലിലെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്‌നര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ലിന്‍ഡ. ട്വിറ്ററിന് പുതിയ സിഇഒയെ തിരഞ്ഞെടുത്തുവെന്നും അത് ഒരു വനിതയായിരിക്കുമെന്നുമായിരുന്നു മസ്‌ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അവരുടെ പേര് മസ്‌ക് വെളിപ്പെടുത്തിയിരുന്നില്ല.

ലിന്‍ഡ യക്കാരിനോയെ പുതിയ ട്വിറ്റര്‍ സിഇഒ ആയി സ്വാഗതം ചെയ്യുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്‌സ് കോര്‍പ്പ് എന്ന കമ്പനിയുടെ ബിസിനസ് അധിഷ്ടിത ജോലികളായിരിക്കും ലിന്‍ഡ യക്കാരിനോയുടേത്. പ്രൊഡക്റ്റ് ഡിസൈന്‍ പുതിയ സാങ്കേതിക വിദ്യ എന്നിവ താന്‍ തന്നെയായിരിക്കുമെന്നും കൈകാര്യം ചെയ്യുകയെന്നും ഇലോൺ മസ്‌ക് വ്യക്തമാക്കി.

Related Articles

Latest Articles