Sunday, April 28, 2024
spot_img

ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി ; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം നേടി അർജന്റീനിയൻ താരം ; ബാഴ്സലോണയുടെ എയ്താന ബോൺമാട്ടി മികച്ച വനിതാ താരം

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് നേട്ടം മെസ്സി കരസ്ഥമാക്കിയിരിക്കുന്നത്. 2021ലാണ് മെസ്സി അവസാനമായി പുരസ്‌കാരം നേടിയത്. ഇതിനു മുൻപ് 2009, 2010, 2011, 2012, 2015, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് മെസ്സി ബാലൺ ദ് ഓർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്. അഞ്ച് ബാലൺ ദ് ഓർ പുരസ്‌കാരം നേടിയിട്ടുള്ള പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്തുള്ളത്.

അതേസമയം, ബാഴ്സലോണയുടെ സ്പാനിഷ് താരം എയ്താന ബോൺമാട്ടിയാണ് മികച്ച വനിതാ ഫുട്ബോളർക്കുള്ള ബാലൺ ദ് ഓർ പുരസ്‌കാരം നേടിയത്. മി​ക​ച്ച ഗോ​ൾ കീ​പ്പ​ർ​ക്ക് ന​ൽ​കു​ന്ന പു​ര​സ്കാ​ര​മാ​യ ലെവ് യാ​ഷി​ൻ ട്രോ​ഫി അ​ർ​ജ​ന്‍റീ​ന ഗോ​ൾ കീപ്പ​ർ എ​മിലിയാനോ മാ​ർ​ട്ടി​ന​സ് സ്വ​ന്ത​മാ​ക്കി. ടോപ്സ്കോറർക്കുള്ള ഗെർഡ് മുള്ളർ ട്രോഫി, എർലിംഗ് ഹാലൻഡ് സ്വന്തമാക്കി. എംബാപ്പെയെ നേരിയ വ്യത്യാസത്തിൽ മറികടന്നാണ് ഈ 23-ാകാരന്‍റെ നേട്ടം. ബ്രസീൽ, റയൽ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയർ സോക്രട്ടീസ് പുരസ്കാരം നേടിയപ്പോൾ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി പു​ര​സ്കാ​രം ജൂ​ഡ് ബെ​ല്ലിം​ഗ്ഹാം സ്വ​ന്ത​മാ​ക്കി. 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയും ബാഴ്സലോണ വനിതാ ടീമും പങ്കിട്ടു.

Related Articles

Latest Articles