Monday, April 29, 2024
spot_img

മിലൻ കാ ഇതിഹാസ്, പരമ്പര – 46 |
സൈനികവും സാമ്പത്തികവുമായ സർജിയ്ക്കൽ സ്ട്രൈക്കുകളുടെ മോദിഭാരതം |
സി. പി. കുട്ടനാടൻ

ബഹുമാനപ്പെട്ട തത്വമയി ന്യൂസ് വായനക്കാർക്ക് നമസ്കാരം,

നക്സലുകളെ പരോക്ഷമായി പിന്തുണയ്ക്കുന്ന പല സിനിമകളിലും അല്ലാത്ത സിനിമകളിലുമൊക്കെ ആവർത്തിച്ചു വരുന്ന ഒരു സിനിമാ ഡയലോഗ് ആണ് ‘അഴിമതി നടത്തിയ ഒരൊറ്റ രാഷ്ട്രീയ നേതാവിനെപ്പോലും ഇതേവരെ സ്വതന്ത്ര ഇന്ത്യ ജയിലിലേയ്ക്ക് അയച്ചിട്ടില്ല’ എന്നത്. ഇതിനൊരു മാറ്റം ഇക്കാലഘട്ടത്തിലുണ്ടായി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ അഴിമതി കേസിൽ കുറ്റക്കാരിയെന്ന് 2015 മെയ് മാസത്തിൽ സുപ്രീം കോടതി കണ്ടെത്തിയ തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിത ശിക്ഷിയ്ക്കപ്പെട്ടിരുന്നു. അഴിമതിക്കാർക്കെതിരെ ശക്തമായ നടപടിയുമായി നരേന്ദ്രമോദി സർക്കാർ അരങ്ങുവാണു. 2015 ഒക്‌ടോബർ 13 നും 16 നും ഇടയിൽ, പഞ്ചാബിലെ പല ഗുരുദ്വാരകളിലും ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിയ്ക്കുന്ന സംഭവങ്ങളുണ്ടായി. ഇത് വർഗീയ പ്രശനങ്ങളിലേയ്ക്ക് പോകുമെന്ന് പലരും കരുതി. ഇതുമാത്രമല്ല അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞു മടങ്ങവേ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിൻ്റെ ക്ഷണ പ്രകാരം ഡിസംബർ 25ന് കറാച്ചിയിലെത്തി അദ്ദേഹത്തിൻ്റെ മകളുടെ വിവാഹ സത്കാരത്തിൽ പങ്കെടുത്തു. ഈ സംഭവം വലിയ വിവാദമായി. ഓരോ ഘട്ടത്തിലും പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി വളരെയധികം ആത്മാർത്ഥത കാണിയ്ക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തിന് തോന്നലുണ്ടായി. ഈ മൂന്ന് സംഭവങ്ങളും കഴിഞ്ഞ തവണ ഉൾപ്പെടുത്താൻ വിട്ടുപോയവയായിരുന്നു. ഇത്തവണ ഉൾപ്പെടുത്തി എന്നുമാത്രം.

മോദി ഭരണത്തിലെ ഒരു പ്രധാന പ്രത്യേകത എന്തായിരുന്നവെന്നാൽ അതുവരെ ഏവരും കേട്ടിരുന്ന കേന്ദ്ര ഏജൻസികളുടെ പേര് സിബിഐ, പട്ടാളം, സിആർപിഎഫ്, ഇൻകം ടാക്സ് എന്നിവയായിരുന്നു. ആ ഗണത്തിലേക്ക് പൊതുവെ ആരും കാണുകയോ കേൾക്കുകയോ ചെയ്യാത്ത രണ്ട് ഏജൻസികൾ അതി ശക്തമായി രംഗത്തിറങ്ങി. അതാണ് എൻഫോഴ്‌സ്‌മെൻ്റ് ഡയക്‌ട്രേറ്റും, എൻ. ഐ. എയും. ഈ രണ്ട് ഏജൻസികളും കളത്തിലിറങ്ങി കളികൾ തുടങ്ങി. പൊതുവെ സിനിമാ കഥകൾ പോലും സിബിഐയെക്കുറിച്ചുണ്ടായിട്ടുണ്ട്. പക്ഷെ ഇതുവരെ എൻഐഎയോ ഇ. ഡിയോ പരാമർശിയ്ക്കപ്പെടുന്ന സിനിമകൾ ഉണ്ടായിട്ടില്ല. നിരവധി സാമ്പത്തിക തട്ടിപ്പുകളും കള്ളപ്പണ ഇടപാടുകളും ഇ. ഡി പിടികൂടി, അതേസമയം ഇസ്ലാമിക ഭീകരവാദ കേസുകളിൽ ശക്തമായ നടപടികളുമായി എൻഐഎയും കളം നിറഞ്ഞാടി. പതിയെപ്പതിയെ ബോംബ് സ്ഫോടനങ്ങളും മറ്റും കുറയുവാൻ തുടങ്ങി. (പരിപൂർണമായിട്ടല്ല)

ബോംബ് സ്ഫോടനം നടത്തുവാൻ പദ്ധതിയിട്ടവർ പലയിടത്തും അറസ്റ്റിലാകുന്ന വാർത്തകൾ പത്രങ്ങളിൽ വന്നു തുടങ്ങി. പ്രധാന നഗരങ്ങളിലും മറ്റും ഭീകര പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുന്ന ചില വാർത്തകൾക്കു പിന്നിൽ, വലിയ ഭീകര പ്രവർത്തന നീക്കങ്ങൾ മികച്ച രീതിയിൽ ചെറുക്കുന്നതിൻ്റെ സൂചനകൾ കൂടി വായിച്ചെടുക്കാം. സംഭവിയ്ക്കാതെപോയ ചില ബോംബ് സ്ഫോടനങ്ങളായിരുന്നു അതെന്ന് നിസംശയം പറയാം. എന്നാൽ ഇതിനെയൊക്കെ ഇസ്ലാമിക റാഡിക്കൽ ഗ്രൂപ്പുകൾ കണ്ടത്, മോദിയുടെ ഇസ്ലാമിക് പീഡനമായിട്ടായിരുന്നു.

2016 ആരംഭം തന്നെ ഭീകരാക്രമണത്തോടെയായിരുന്നു. ജനുവരി 1ന് പഞ്ചാബ്‌ പോലീസിലെ ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിനെ ഔദ്യോഗിക വാഹനത്തോടെ ഇസ്ലാമിക ഭീകരർ തട്ടിക്കൊണ്ടു പോയി, ശേഷം ആ വാഹനത്തിൽ ജനുവരി 2ന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷനിൽ ആക്രമണം നടത്തി. 7 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഒടുവിൽ ആക്രമണം നടത്തിയ ജയ്‌ഷെ മുഹമ്മദിൻ്റെ 6 മുസ്ലിം ഭീകരരെ സൈന്യം വകവരുത്തി. ഒരു വമ്പൻ തിരിച്ചടി ഇതിൻ്റെ പേരിൽ പാകിസ്താന് ഇന്ത്യ കൊടുക്കും എന്ന് പൊതുജനം കരുതിയെങ്കിലും മോദിസർക്കാർ അത് ചെയ്തില്ല. പകരം അന്താരാഷ്ട്ര വേദികളിൽ ഉന്നയിയ്ക്കുകയും പതിവ് പരിപാടികൾ നടത്തുകയും ചെയ്തു.

ഇത്തരം ആക്രമണങ്ങളുണ്ടാകുമ്പോൾ ദേശീയ വികാരം ആളിക്കത്തുന്നത് സ്വാഭാവികമാണ്. ഇത് ഹിന്ദുത്വത്തിനും സംഘപരിവാർ രാഷ്ട്രീയത്തിനും ഗുണം ചെയ്യുന്ന അവസ്ഥയാണ് പൊതുവെ ഉണ്ടാവാറുള്ളത്. ഇങ്ങനെ സംഭവിയ്ക്കുന്നതിൽ താത്പര്യമില്ലാത്ത ജിഹാദി അനുകൂലമായ ശക്തികൾ എല്ലാരും ചേർന്ന് ഹിന്ദുക്കൾക്കിടയിൽ ജാതിസ്പർദ്ധ ഉണ്ടാക്കുവാൻ ശ്രമിച്ചു. ക്യാമ്പസുകൾ കേന്ദ്രീകരിച്ചായിരുന്നു ഇത്തരം പ്രവൃത്തികളെല്ലാം തന്നെ നടന്നു വന്നിരുന്നത്. അതിലൊന്നായിരുന്നു ഹൈദരാബാദ് സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയായ രോഹിത് വെമുല ജാതി അടിസ്ഥാനത്തിലുള്ള വിവേചനം ആരോപിച്ച് ജനുവരി 17ന് ആത്മഹത്യ ചെയ്ത സംഭവം. ഇതിനെ ഇടത് ജിഹാദി സംഘങ്ങൾ പൊക്കിക്കൊണ്ട് നടന്നു. ഇത്തരം ആളുകൾക്ക് മാദ്ധ്യമങ്ങളുടെ പിന്തുണ വലിയൊരളവു വരെ ഉണ്ടായിരുന്നു എന്നതാണ് ഞെട്ടിയ്ക്കുന്ന സംഗതി.

2016 ഫെബ്രുവരി 9ന് ദൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ഇന്ത്യയെ ഞെട്ടിച്ച വേദനിപ്പിച്ച സംഭവം അരങ്ങേറി. പാർലമെൻ്റ് ആക്രമണക്കേസിലെ മുസ്ലിം ഭീകരനായ അഫ്സൽ ഗുരുവിനെ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ തൂക്കിലേറ്റിയ ദിവസമാണ് ഫെബ്രുവരി 9. ഈ ദിവസത്തിൽ ഒത്തുകൂടിയ രാജ്യദ്രോഹ ചിന്താഗതികൾ വച്ചു പുലർത്തുന്ന അർബൻ നക്സൽ വിദ്യാർത്ഥികളായ ജെഎൻയു പരിഷകൾ ക്യാമ്പസിനുള്ളിൽ അഫ്സൽ ഗുരു അനുസ്മരണം നടത്തി. മുസ്ലിം വിദ്യാർഥികൾ മാത്രമല്ല ഇടത് അനുകൂല വിദ്യാർഥികളും ഇതിനൊപ്പാരി പാടി. ഭാരത് തെരെ തുക്ടെ ഹോങ്കെ, ഇൻഷാ അള്ളാ ഇൻഷാ അള്ളാ. അഫ്സൽ ഹം ശർമിന്ദാ ഹേ, തെരെ കാതിൽ സിന്ദാ ഹേ. ഭാരത് കി ബർവാദി തക് ജങ്ക് രഹേഗീ ജങ്ക് രഹേഗീ. എന്നൊക്കെയുള്ള മുദ്രാവാക്യങ്ങൾ ഈ പിള്ളേർ മുഴക്കി. ഇതിന് ഇവർക്കുണ്ടായ പ്രചോദനം ഇടത് ഇസ്ലാമിക് ആശയങ്ങളാണ്.

ഈ സംഭവത്തോടെ ഡൽഹിയിലെ പൊതുജനം ഈ രാജ്യദ്രോഹികൾക്കെതിരായി തിരഞ്ഞു. പലരും വാടകയ്ക്ക് താമസിച്ചിരുന്ന ഇടങ്ങളിൽ നിന്നും അവരെ ഒഴിവാക്കി. ഓട്ടോക്കാർ ജെഎൻയുവിലേയ്ക്ക് ഓട്ടം പോകാതെയായി. ജെഎൻയുവിലെ പിള്ളേരാണെന്നറിഞ്ഞാൽ വഴിനീളെ അടികിട്ടുന്ന അവസ്ഥയായി. ഇതൊക്കെയായപ്പോൾ അഭിപ്രായ സ്വാതന്ത്ര്യം ചവിട്ടിമെതിയ്ക്കപ്പെടുന്നു എന്ന മുറവിളിയുമായി ഇടതു ജിഹാദി അർബൻ നക്സൽ കോട്ടേറിയ നടത്തുന്ന മാദ്ധ്യമ ന്യൂസ് റൂമുകൾ രംഗത്തിറങ്ങി. ആകെ ബിജെപിയും ശബ്ദരഹിതരായ പൊതുജനങ്ങളും മാത്രമായി ജെഎൻയു പിള്ളേർക്ക് എതിര്. ഇതിങ്ങനെ മാസങ്ങളോളം നടന്നു പോയി. ഈ സംഭവങ്ങൾക്ക് ശേഷം ഇത്തരക്കാരെ തുക്ടെ തുക്ടെ ഗ്യാങ് എന്ന് പൊതുസമൂഹം വിളിയ്ക്കുവാൻ തുടങ്ങി.

ഈ സമയങ്ങളിലെല്ലാം തന്നെ ടാക്സ് അടയ്ക്കുവാൻ വൈകിയവർക്കും മറ്റും പിഴയില്ലാതെ നികുതിയോടുക്കുവാനുള്ള അവസരം സർക്കാർ നൽകിക്കൊണ്ടിരുന്നു. മിക്ക ദിവസങ്ങളിലും ഇതേക്കുറിച്ചുള്ള അറിയിപ്പ് പത്രങ്ങളിൽ വന്നു. പലപ്പോഴായി ഇത് കണ്ടുകൊണ്ടിരുന്ന ജനം സർക്കാരിൻ്റെ അപഹാസ്യമായ പ്രവൃത്തിയായി ഇതിനെ കണ്ടു. ഏപ്രിൽ 5ന് ബിഹാറിൽ മദ്യ നിരോധനം നടപ്പാക്കിക്കൊണ്ട് മുഖ്യമന്ത്രി നിതീഷ്‌ കുമാർ നടപടിയെടുത്തു. ഏപ്രിൽ 10ന് കേരളത്തിലെ കൊല്ലം ജില്ലയിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ടപകടമുണ്ടായി. 107 മനുഷ്യർ മരണപ്പെട്ടു. ഇന്ത്യൻ പ്രധാനമന്ത്രി അടക്കമുള്ളവർ സംഭവ സ്ഥലം സന്ദർശിയ്ക്കുകയും മറ്റുമുണ്ടായി. ഈ സന്ദർഭത്തിൽ കേരളത്തിലെ പോലീസ് മേധാവിയായിരുന്ന ശ്രീ. ടി. പി. സെൻകുമാർ, വിഐപി സന്ദർശനങ്ങൾക്കെതിരെ നടത്തിയ പ്രസ്താവന വിവാദമുണ്ടാക്കി.

ഏപ്രിൽ മെയ് മാസങ്ങളിലായി പല സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നു. കേരളത്തിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തി പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ബിജെപി നേതാവ് ഒ. രാജഗോപാൽ നേമം മണ്ഡലത്തിൽ നിന്നും ജയിച്ച് നിയമസഭയിലെത്തി ബിജെപിയുടെ പ്രഥമ കേരളാ എംഎൽഎ എന്ന സ്ഥാനം കരസ്ഥമാക്കി. വിഎസ് അച്യുതാനന്ദൻ്റെ ഫോട്ടോ വച്ച് പ്രചാരണം നടത്തിയ എൽഡിഎഫ് ഒടുവിൽ പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്ന കലാപരിപാടിയാണ് അരങ്ങേറിയത്.

മെയ് അവസാനത്തിൽ മഹാരാഷ്ട്രയിലെ വാർദ്ധയിലുള്ള പട്ടാള ആയുധ ഡിപ്പോയിൽ തീപിടുത്തമുണ്ടായി 30 പട്ടാളക്കാർ വെന്തുമരിച്ചു. ഇതിനെ പലരും സംശയ ദൃഷ്ടിയോടെ നോക്കുവാൻ തുടങ്ങി. അട്ടിമറി പോലും സംശയിയ്ക്കപ്പെട്ടു. ഇത്തരം സംഭവങ്ങളിലൂടെ രാജ്യം മുമ്പോട്ട് പോകുമ്പോഴാണ് 2016 ജൂൺ 25ന് ജമ്മുകശ്മീരിലെ ശ്രീനഗർ – ജമ്മു നാഷണൽ ഹൈവേയിലെ പാംപോർ ഭാഗത്തു വച്ച് സിആർപിഎഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന കോൺവോയുടെ നേർക്ക് മുസ്ലിം ഭീകരർ ആക്രമണം നടത്തിയത്. സംഗതി ആംബുഷായിരുന്നു. പാകിസ്ഥാൻ സൈന്യം ഉപയോഗിയ്ക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. സിആർപിഎഫിൻ്റെ മറുപടിയിൽ 2 ഇസ്ലാമിക് ടെററിസ്റ്റുകൾ കൊല്ലപ്പെട്ടു. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുന്നതിനുള്ള ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ ഇന്ത്യാ ഗവൺമെൻ്റ് ജൂൺ 28ന് അംഗീകാരം നൽകിയതോടെ പാതി വർഷം കടന്നു പോയി. കശ്മീർ അശാന്തമായി തുടർന്നു.

സൈനിക പ്രത്യേക അധികാര നിയമത്തിനെതിരായി 16 വർഷങ്ങളായി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചു വന്ന മണിപ്പൂർ ആക്ടിവിസ്റ്റ് ഇറോം ശർമിള ഓഗസ്റ്റ് 9ന് നിരാഹാര സമരം അവസാനിപ്പിച്ചത് പലതിൻ്റെയും തിരിച്ചറിവുകളുടെ ഭാഗമായിട്ടായിരുന്നു. മോദി ഭരണത്തിൽ ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും സംഭവിയ്ക്കില്ല എന്ന തിരിച്ചറിവ്. ഇതേ സമയങ്ങളിൽ ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മാദ്ധ്യമ സ്വാതന്ത്ര്യം എന്നിവ അപകടത്തിലായെന്നും ജനാധിപത്യം തന്നെ കുഴപ്പത്തിലായെന്നുമൊക്കെ പ്രചരിപ്പിച്ചുകൊണ്ട് ഒരു പ്രത്യേകതരം ആൾക്കാർ രംഗത്തുണ്ടായിരുന്നു.

ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിലെ ഇന്ത്യൻ ആർമി ക്യാമ്പിൽ, പാകിസ്ഥാനിൽ നിന്നും എത്തിയ ജെയ്ഷെ മുഹമ്മദിൻ്റെ 4 മുസ്ലിം ഭീകരർ സെപ്റ്റംബർ 18ന് കൊച്ചുവെളുപ്പാൻ കാലത്ത് ആക്രമണം നടത്തി. 23 ഇന്ത്യൻ പട്ടാളക്കാരെ വധിച്ചു. മറുപടിയിൽ 4 മുസ്ലീങ്ങളും തീർന്നുവെങ്കിലും ഈ സംഭവം ഇന്ത്യയിലുണ്ടാക്കിയ വികാര വിക്ഷോഭത്തിന് പരിധിയില്ലായിരുന്നു. ജനങ്ങൾക്ക് മോദി സർക്കാരിൽ നിരാശ തോന്നുവാൻ ഇത് വഴിവച്ചു. എന്നാൽ സെപ്റ്റംബർ 25ന് കോഴിക്കോട് വച്ചുനടന്ന ബിജെപിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ അധിനിവേശ കാശ്മീരിനെപ്പറ്റി താക്കീത് നൽകി. എല്ലാവരും ഇതിനെ ഒരു പതിവ് വാചകമടിയായി മാത്രമേ കരുതിയുള്ളൂ.

എന്നാൽ ഇത് പറഞ്ഞു മൂന്നാം ദിനം അതായത് സെപ്റ്റംബർ 28ന് രാത്രി പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാൻ നിയന്ത്രിത ഭീകര പരിശീലന ക്യാമ്പിൽ ആക്രമണം നടത്തി 50ൽ അധികം ഇസ്ലാമിക് ഭീകരരെ വകവരുത്തി. ഇതിനെ സർജിക്കൽ സ്ട്രൈക്ക് എന്ന് അറിയപ്പെട്ടു. ഇത് പാകിസ്ഥാൻ നിഷേധിച്ചുവെങ്കിലും അനിഷേദ്ധ്യമായ തെളിവുകൾ പത്രമാദ്ധ്യമങ്ങൾ തന്നെ പുറത്തുവിട്ടു. എന്നാൽ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ പാകിസ്ഥാൻ സർക്കാരിൻ്റെ ഔദ്യോഗിക വിശദീകരണത്തെ നമ്പുവാനാണ് താത്പര്യപ്പെട്ടത്. കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ സർജിക്കൽ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചു. ഇന്ത്യൻ പട്ടാളത്തിൻ്റെ വിശ്വാസ്യതയെ അവർ ചോദ്യം ചെയ്‌തു. ഇതൊക്കെ രാഷ്ട്ര ഭക്തരായ പൊതുജനത്തെ എങ്ങനെ സ്വാധീനിയ്ക്കും എന്ന് നാം ചിന്തിയ്ക്കണം. സർജിക്കൽ സ്‌ട്രൈക്കിന് മറുപടിയായി ബാരമുള്ളയിലെ ബിഎസ്എഫ് ഔട്ട്പോസ്റ്റ് ഒക്ടോബർ 2ന് ആക്രമിച്ച് ഒരു ഓഫീസറെ കൊന്നുകളഞ്ഞു പാകിസ്ഥാൻ. ഈ സംഭവത്തെക്കുറിച്ചുള്ള ചർച്ചകളും വാദ പ്രതിവാദങ്ങളുമൊക്കെ ഇന്ത്യൻ സമൂഹത്തിൽ നടന്നുവന്നു. നരേന്ദ്രമോദി ഒരു രക്ഷകൻ്റെ പരിവേഷത്തിലെത്തി.

ഭോപ്പാൽ സെൻട്രൽ ജയിലിലെ ഒരു വാർഡനെ 2016 ഒക്‌ടോബർ 31ന് കൊലപ്പെടുത്തിയ ശേഷം 8 സിമി ഭീകരവാദികൾ ജയിൽ ചാടി. ഇവരെ പോലീസ് വെടിവെച്ചുകൊന്ന സംഭവമുണ്ടായി. ഇത് വളരെയധികം ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു. മുസ്ലിം സംഘടനകൾക്ക് ഈ ഏറ്റുമുട്ടലിനെക്കുറിച്ച് നിരന്തരം സംശയങ്ങൾ ഉണ്ടായി.

ഇനിയാണ് ഏറ്റവും വലിയ വെടിക്കെട്ട് ഇന്ത്യയിൽ നടന്നത്. ഒരു പക്ഷെ നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ ചരിത്രം അടയാളപ്പെടുത്തുന്നതും ഈ പേരിലാവും. 2016 നവംബർ 8ന് രാത്രി 08.15ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു. ചാനലുകളായ ചാനലുകളെല്ലാം ഇത് ലൈവായി സംപ്രേക്ഷണം ചെയ്തു. അദ്ദേഹത്തിൻ്റെ സ്ഥിരം ഡയലോഗുകളായ മേരെ പ്യാരേ ദേശ് വാസിയോം മുതൽ ആരംഭിച്ച പ്രസംഗത്തിൽ യാതക്കാർ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുവകകൾ തിരികെയേൽപ്പിയ്ക്കുന്ന സത്യസന്ധനായ ഓട്ടോക്കാരൻ്റെ മുമ്പിലൂടെ കള്ളപ്പണം കൊണ്ട് സമ്പന്നനായവൻ പുച്ഛരസത്തോടെ നടന്നു പോകുന്ന അവസ്ഥാ വിശേഷം പരിഹരിയ്ക്കുവാനായി നിലവിലുള്ള 500, 1000 രൂപ നോട്ടുകൾ ഇന്ന് രാത്രി 11.59ഓടെ ലീഗൽ ടെൻഡർ അല്ലാതാകുന്നു എന്ന് പരാമർശിയ്ക്കപ്പെട്ടു. നാടുമുഴുവൻ ഇളകി മറിഞ്ഞു. 50 ദിവസങ്ങൾ ഈ നോട്ടുകൾ മാറി വാങ്ങുവാനായി പൊതുജനത്തിന് നൽകപ്പെട്ടു. നരേന്ദ്രമോദി സർക്കാർ വളരെ രഹസ്യമായി സമ്പദ് വ്യവസ്ഥയിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കായിരുന്നു ഇത്.

കള്ളപ്പണക്കാർ പരക്കം പാഞ്ഞു. അന്നേ ദിവസം രാത്രിയിൽ ജൂവലറികളിൽ നടന്ന ബിസിനസിന് കയ്യുംകണക്കുമില്ലായിരുന്നു. കൈയ്യിലിരിയ്ക്കുന്ന ഈ പണം എന്തുചെയ്യുമെന്നോർത്ത് പലർക്കും ഉറക്കം നഷ്ടമായി. മുസ്ലിങ്ങൾ മുഖാന്തിരം ഇന്ത്യയിൽ വിതരണം ചെയ്യുവാനായി പാകിസ്ഥാൻ അച്ചടിച്ചു വച്ചിരുന്ന ഇന്ത്യൻ കറൻസികളും നിലവിൽ ഇന്ത്യയിൽ മുസ്ലീങ്ങളാൽ ക്രയവിക്രയം ചെയ്യപ്പെട്ടുകൊണ്ടിരുന്ന വ്യാജ ഇന്ത്യൻ കറൻസികളുമെല്ലാം നാഥനില്ലാത്ത അവസ്ഥയിലെത്തി. പിറ്റേ ദിനം മുതൽ ബാങ്കുകൾക്ക് മുമ്പാകെ വലിയ വരികൾ രൂപപ്പെട്ടു. ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും പൊതുജനം പ്രധാനമന്ത്രിയോട് സഹകരിച്ചു. അല്ലറ ചില്ലറ പ്രശ്‍നങ്ങൾ ഉറപ്പായും ഉണ്ടായി. അതിനെ പർവ്വതീകരിച്ചു കാണിയ്ക്കുവാൻ പ്രതിപക്ഷം കാര്യക്ഷമമായി ശ്രമിച്ചു. അതെല്ലാം പൊതുജനം തള്ളിക്കളഞ്ഞു. ജമ്മു കാശ്മീരിൽ പട്ടാളക്കാരുടെ നേർക്കുള്ള മുസ്ലിം കല്ലേറിന് കുറവ് വരുത്തുവാൻ നോട്ടു നിരോധനം ഇടവരുത്തി.

കള്ളപ്പണക്കാർ കീഴടങ്ങുന്ന കഥകൾ നിരന്തരം പത്രങ്ങളിൽ വന്നുകൊണ്ടിരുന്നു. കോടിക്കണക്കിന് രൂപ സറണ്ടർ ചെയ്തവർക്ക് ഉയർന്ന തുക പിഴയിട്ട് സമ്പാദ്യം നിയമപരമാക്കുവാൻ അവസരം ലഭിച്ചു. പലരും ഇതിനെ സാമ്പത്തിക ദുരന്തമായി വിലയിരുത്തി. ചിലർ പറഞ്ഞു ഇത് ചെറുകിട ബിസിനസിനെ ഇല്ലാതാക്കിയെന്ന്. എനിയ്ക്ക് ഇപ്പോഴും അതിൻ്റെ ലോജിക്ക് മനസിലായിട്ടില്ല. അതായത് 1000 രൂപയുടെ രണ്ട് നോട്ടുകൾ കൈവശമുള്ള ഒരു ചെറുകിട കച്ചവടക്കാരൻ്റെ കയ്യിലേക്ക് അത് മാറ്റി പുതിയ 2000 രൂപയുടെ നോട്ട് വരുമ്പോൾ അതെങ്ങനെയാണ് അയാളുടെ കച്ചവടത്തെ തകർക്കുന്നത്..? ഇതിനൊരു ലോജിക്കൽ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.

നോട്ട് നിരോധനം ഇന്ത്യയ്ക്ക് ദീർഘകാലാടിസ്ഥാനത്തിലാണ് ഉപകാരപ്പെട്ടത്. അപവാദം പറയുന്നവർക്ക് മറുപടിയായി ഇന്നും അനാഥവും അജ്ഞാതവുമായി പൊട്ടകിണറ്റിലും വഴിയോരത്തും പറമ്പത്തുമൊക്കെ കണ്ടെത്തുന്ന നിരോധിച്ച നോട്ടുകൾ സാക്ഷ്യം പറയുന്നു. ഈ നോട്ടുകൾ ഇപ്പോഴും ഇങ്ങനെ കണ്ടെത്തുവാൻ കാരണം എന്നെങ്കിലും കോൺഗ്രസ്സ് അധികാരത്തിലെത്തി രാഹുൽഗാന്ധി പ്രധാനമന്ത്രിയായാൽ അന്ന് ഈ നോട്ടുകൾക്ക് പ്രാബല്യം നൽകും എന്ന പ്രതീക്ഷ വച്ചുപുലർത്തിയിരുന്നതിനാലാണ്. കള്ളപ്പണക്കാർക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നു കോൺഗ്രസ്സിനെ.

നിരോധിച്ച നോട്ടുകളുടെ 95% കറൻസിയും തിരികെയെത്തി എന്ന് റിസർവ് ബാങ്ക് പറഞ്ഞപ്പോഴും ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ നോട്ടു നിരോധനം ശുദ്ധീകരിച്ചു എന്നത് മറക്കാവുന്നതല്ല. ഇതിൻ്റെ ബാക്കിപത്രമായി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിയ്ക്കുവാൻ സർക്കാർ തയ്യറെടുത്തു. പൊതു ജനത്തിൻ്റെ കൈവശമുള്ള പണം അക്കൗണ്ടബിൾ ആയി. സത്യത്തിൽ നോട്ടു നിരോധനം ബിജെപി എന്ന പാർട്ടിയ്ക്ക് ജനകീയമായ മുന്നേറ്റം മാത്രമേ നൽകിയുള്ളൂ. ജനമനസ്സിൽ ബിജെപിയ്ക്ക് നല്ലൊരു സ്ഥാനം ലഭിച്ചു. സാധാരണക്കാരുടെ ഇടയിൽ ബിജെപിയും നരേന്ദ്രമോദിയും ഐക്കണുകളായി. ആത്മാർത്ഥമായി കാര്യങ്ങൾ ചെയ്യുന്നവനാണ് മോദി എന്ന് ജനങ്ങൾ വിശ്വസിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് നോട്ടു നിരോധനം മോദിയെ കൊണ്ടെത്തിച്ചു.

2016 നവംബർ 20ന് ഇന്ദോർ – പാറ്റ്ന എക്സ്പ്രസ്സ് ട്രെയിൻ ഉത്തർപ്രദേശിലെ പുഖ്രായനിനടുത്തുവച്ച് പാളം തെറ്റി വലിയ ദുരന്തമുണ്ടായി. 120 മനുഷ്യർ മരണപ്പെടുകയും 260 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഈ സംഭവം നോട്ടു നിരോധനത്തിനിടയിൽ രാജ്യത്തെ കണ്ണീരിലാഴ്ത്തി. 2016 നവംബർ 29ന് ജമ്മു കശ്മീരിലെ നഗ്രോട്ട ആർമി ബേസ് ക്യാമ്പിൽ പാകിസ്ഥാൻ 3 ഭീകരർ കടന്നു കയറി ആക്രമണം നടത്തി 7 പട്ടാളക്കാർ കൊല്ലപ്പെട്ടു. ഒടുവിൽ ഈ 3 ഭീകരരും കൊല്ലപ്പെട്ടു. അങ്ങനെ പാകിസ്‌താൻ വീണ്ടും ചൊറിച്ചിൽ തുടർന്നു. ഇതിനിടെ നവംബർ 30ന് സിനിമാ തീയറ്ററുകളിൽ സിനിമയ്ക്ക് മുമ്പ് ദേശീയഗാനം കേൾപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്ന് ഇടത് ജിഹാദികൾ ദേശീയതയ്ക്ക് എതിരായി നിരവധി പ്രചാരവേലകൾ നടത്തി. കേരളത്തിലെ ക്യാംപസുകളിൽ എസ്എഫ്ഐ നടത്തിയ പ്രചാരമായിരുന്നു ഏറ്റവും നികൃഷ്ഠം. തീയറ്ററിൽ ദേശീയഗാനം മുഴങ്ങുമ്പോൾ ലൈംഗിക ബന്ധം നടത്തണം എന്ന ആഹ്വാനത്തോടെയുള്ള കാർട്ടൂൺ പ്രചാരണമായിരുന്നു കമ്യുണിസ്റ്റ് യുവതലമുറ നടത്തിയത്.

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തമായ വനിതാ സാന്നിദ്ധ്യമായിരുന്ന മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത 2016 ഡിസംബർ 5ന് മരണത്തിന് കീഴടങ്ങിയത് വലിയൊരു വാർത്തയായിരുന്നു. ഇന്ത്യയിലെ നോട്ടു നിരോധനത്തിൽ ആവേശം പൂണ്ട് കമ്യുണിസ്റ്റ് രാജ്യമായ വെനിസ്വേല ഡിസംബർ 11ന് നടത്തിയ നോട്ട് നിരോധനം വലിയൊരു കലാപത്തിൽ കലാശിച്ചു. പൊതുജനത്തെ ഒപ്പം നിറുത്താൻ ശേഷിയുള്ള നരേന്ദ്രമോദി എന്ന ജനനേതാവിനോളം തലപ്പൊക്കം വെറുമൊരു കമ്യുണിസ്റ്റ് നേതാവിനില്ല എന്ന വസ്തുത അപ്പോൾ മാർക്സിസ്റ്റുകാർക്ക് ബോദ്ധ്യമായി. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരായി ശക്തമായ നടപടികളുമായി ബിജെപി സർക്കാർ തുടർന്നു…

തുടരും..

Related Articles

Latest Articles