Sunday, May 5, 2024
spot_img

ലോക് ഡൗണിൽ ഇളവുകൾ നൽകി ജില്ലാ ഭരണകൂടം; അവശ്യ സാധനങ്ങൾ’വിൽക്കുന്ന കടകൾ 11 മണി വരെ തുറക്കാം ; നിയന്ത്രണങ്ങൾ ശക്തം

തിരുവനന്തപുരം : നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ , ലോക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പഴം പച്ചക്കറി, പലവ്യഞ്ജനം എന്നീ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, രാവിലെ 7 മണി മുതൽ 11 മണിവരെ തുറന്ന് പ്രവർത്തിക്കാമെന്ന് ഉത്തരവിൽ പറയുന്നു. സാമൂഹ്യ അകലം പാലിച്ചാണ് കടകൾ തുറക്കേണ്ടതെന്നും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കട അടപ്പിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അറിയിച്ചു.

പൊതുജനം പരമാവധി വീടിനടുത്തുള്ള കടകളിൽ നിന്ന് തന്നെ സാധനങ്ങൾ വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകൾ തുറക്കാനും പദ്ധതിയുണ്ട് . നഗരത്തിൽ നിരവധിപേരാണ് ഹോം ഡെലിവറിയെ ആശ്രയിച്ച് കഴിയുന്നത് . ഇവർക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകൾ തുടങ്ങാൻ പദ്ധതിയിടുന്നത്.

അതേസമയം , ദൈനം ദിനം സമ്പർക്കരോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനമായി. പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനം .

Related Articles

Latest Articles