Wednesday, May 8, 2024
spot_img

ഇനി വാരാന്ത്യ ലോക്ഡൗണും നിയന്ത്രണങ്ങളും ഉണ്ടാവില്ല | Lock Down

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്നതില്‍ ആശങ്കപ്രകടിപ്പിച്ച്‌ കേന്ദ്രസംഘം. ടെസ്റ്റ് പോസിറ്റീവിറ്റി കൂടിയ ജില്ലകളില്‍ സംഘത്തിന്റെ സന്ദര്‍ശനം തുടരുകയാണ്. കോഴിക്കോട് പത്തനംതിട്ട എന്നിവിടങ്ങളിലായിരുന്നു കേന്ദ്ര ആരോഗ്യ ക്ഷേമമന്ത്രാലയത്തിന് കീഴിലുള്ള സംഘം ഇന്ന് സന്ദര്‍ശനം നടത്തിയത്. പരിശോധനകള്‍, കോണ്‍ടാക്‌ട് ട്രെയിസിംഗ്, ചികിത്സാസംവിധാനങ്ങള്‍ എന്നിവയാണ് സംഘം പ്രധാനമായും അവലോകനം ചെയ്യുന്നത്. ഇവിടങ്ങളിലെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. പരിശോധനകളുടെ എണ്ണം കൂട്ടാനാണ് പ്രധാന നിര്‍ദേശം. ഇതിനാെപ്പം കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ശാസ്ത്രീയ നിയന്ത്രണ രീതികള്‍ നടപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles